08:22pm 07 September 2026
NEWS

മറ്റു സ്ത്രീകളുമായി അവിഹിതബന്ധമെന്നാരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തു

02/07/2026  07:33 AM IST
nila
 മറ്റു സ്ത്രീകളുമായി അവിഹിതബന്ധമെന്നാരോപിച്ച് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തു

ധാക്ക: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്തു. ബം​ഗ്ലാദേശിൽ യുവാവിനെ ഭാര്യ ക്രൂരമായി ആക്രമിച്ച സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയാകുന്നു. ഫരീദാബാദ് സ്വദേശിയായ ഹനീഫിനാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രിയിൽ ഉറങ്ങിക്കിടന്ന ഹനീഫിനെ ഭാര്യ സുമിയ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയവും രണ്ടാമതൊരു വിവാഹത്തിന് ശ്രമിച്ചെന്ന ആരോപണവുമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു.

ഹനീഫിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. മുറിവേറ്റ ഹനീഫ് വീടിന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ നാട്ടുകാർ സുമിയയെ പിടികൂടി പൊലീസിന് കൈമാറി. ദമ്പതികൾക്കിടയിൽ ഏറെ നാളായി കുടുംബപ്രശ്നങ്ങളും നിരന്തര തർക്കങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് കേരളത്തിൽ നടന്ന സംഭവമാണെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണ്. ബംഗ്ലാദേശിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img