08:16am 21 September 2026
NEWS
ട്രെയിനിന്റെ എൻജിന് മുകളിൽ കയറി നിന്ന യുവതിയുടെ അഭ്യാസം
16/07/2025  01:40 PM IST
nila
ട്രെയിനിന്റെ എൻജിന് മുകളിൽ കയറി നിന്ന യുവതിയുടെ അഭ്യാസം

ട്രെയിനിൻറെ എൻജിന് മുകളിൽ കയറി നിന്ന യുവതി യാത്രക്കാരെയും റയിൽവെ ഉദ്യോ​ഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. തമിഴ്നാട്ടിലെ  താംബരം റെയിൽവേ സ്റ്റേഷനിലാണ് യുവതി ട്രെയിന് മുകളിൽ കയറി നിന്നത്. ഉയർന്ന വോൾട്ടേജുള്ള ഓവർഹെഡ് വൈദ്യുതി ലൈനിൽ തൊടാനും യുവതി ശ്രമിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഫ്ലൈഓവറിനടുത്ത് നിർത്തിയിട്ടിരുന്ന ട്രെയിന്റെ എൻജിൻറെ മുകളിൽ യുവതി കയറിയത്. യുവതി യാതൊരു കൂസലുമില്ലാതെ ട്രെയിൻ എൻജിൻറെ മുകളിൽ നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നാൽപ്പത് വയസ് പ്രായം തോന്നിപ്പിക്കുന്ന യുവതി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. എന്തിനാണ് യുവതി എൻജിന് മുകളിൽ കയറിയത് എന്നതിലും അന്വേഷണം നടക്കുകയാണ്. 

കാഴ്ച കണ്ട് ഭയന്ന യാത്രക്കാരാണ് വിവരം റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. റെയിൽവേ ജീവനക്കാർ ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും റൂട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതു. പിന്നാലെ റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പോലീസും സ്ഥലത്തെത്തി. ഇവരിൽ ഒരു സംഘം എൻജിന് മുകളിൽ കയറിയാണ് യുവതിയെ താഴെയിറക്കിയത്

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img