12:39pm 13 November 2026
NEWS
ഖത്തറിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ചു; പ്രതിയെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു
27/01/2026  11:35 AM IST
nila
ഖത്തറിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ചു; പ്രതിയെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു

കൊച്ചി: വിമാന യാത്രയ്ക്കിടെ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഖത്തർ എയർവേയ്സിന്റെ ദോഹ - കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്ന തമിഴ്നാട് സ്വദേശിയായ മോഹൻ(62) എന്നയാളാണ് കൊച്ചിയിൽ അറസ്റ്റിലായത്. ഇയാളുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന മലയാളി യുവതിയെ കയറിപ്പിടിച്ചു എന്നാണ് പരാതി. 

 തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് സംഭവമുണ്ടായത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യുവതി പരാതി നൽകുകയായിരുന്നു. വിമാനത്തിന്റെ ലാൻഡിങിന് പിന്നാലെ പൊലീസ് നടപടി എടുക്കുകയും, പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img