
കൊച്ചി: എംഡിഎംഎയുമായി യുവതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി മഹ്തോ മുണ്ട ദശ്മി നാഗിനെ(23) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. 9.11 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്നതായിരുന്നു ലഹരിവസ്തുക്കൾ.
യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി വിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അരുൺ കെ കെ, റോബി കെ എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജയദേവൻ എ കെ, അനിൽ കുമാർ എം എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു എം എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് കുമാർ വി സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെടുന്നു.









