NEWS
കൊച്ചിയില്‍ കഞ്ചാവുമായി യുവതി പിടിയില്‍
26/02/2025 06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : 6 കിലോ കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശിയായ ഹെമല്‍ പത്മജ (36) യെ കൊച്ചി സിറ്റി പോലീസ് പിടികൂടി. വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിക്കുന്നതായി സിറ്റിപോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതിജിജി ഐപിഎസ്സിന്റെ നിര്‍ദ്ദേശാനുസരണം നര്‍കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുള്‍സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം കാക്കനാട് പൊയ്ചിറഭാഗത്ത് ചിറമേല്‍ റോഡില്‍ കാര്‍ത്തിക റസിഡന്‍സിയില്‍ നടത്തിയ പരിശോധനയിലാണ് 6.32 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










