05:46pm 09 November 2026
NEWS
മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ ലഹരിമരുന്നുമായി യുവതി പിടിയിൽ
28/05/2025  11:51 AM IST
nila
മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ ലഹരിമരുന്നുമായി യുവതി പിടിയിൽ

മാരകമായ പുതിയതരം സിന്തറ്റിക് ലഹരിമരുന്നുമായി യുവതി പിടിയിൽ. ബ്രിട്ടീഷുകാരിയായ ഷാർലറ്റ് മേ ലീ എന്ന യുവതിയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്തവളത്തിൽ പിടിയിലായത്. മുൻ വിമാന ജീവനക്കാരി കൂടിയായ ഇരുപത്തൊന്നുകാരി മനുഷ്യന്റെ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ ലഹരിമരുന്നാണ് കടത്താൻ ശ്രമിച്ചത്. 

മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉത്ഭവിച്ചതാണ് എന്നാണ് വിവരം. സിയറ ലിയോണിൽ മാത്രം ആഴ്ചയിൽ ഏകദേശം ഒരു ഡസൻ ആളുകളുടെ മരണത്തിനിടയാക്കുന്ന 'കുഷ്' എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളിൽ നിറച്ചാണ് കൊണ്ടുവന്നിരുന്നത്. 45 കിലോയോളം ഉണ്ടായിരുന്നു.

ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളാണ് യുവതിയുടെ പെട്ടിയിലുണ്ടായിരുന്നത്. ലഹരിമരുന്ന് താൻ അറിയാതെയാണ് തന്റെ പെട്ടികളിൽ ഒളിപ്പിച്ചതെന്ന് യുവതി അവകാശപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img