03:08pm 23 October 2026
NEWS
രാസലഹരിയുമായി യുവതി അറസ്റ്റിൽ; ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്
14/01/2026  02:52 PM IST
nila
രാസലഹരിയുമായി യുവതി അറസ്റ്റിൽ; ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്

രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്. ഷിൽന മുമ്പും ലഹരികേസിൽ അറസ്റ്റിലായിട്ടുണ്ട്.

 ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്നു ഷിൽന. രണ്ട് മാസം മുമ്പാണ് യുവതി പുറത്തിറങ്ങിയത്. ഇതിന് ശേഷവും ലഹരി വിൽപനയിൽ സജീവമായെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിൽന എക്സൈസിന്റെ വലയിലായത്. 

പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും വർധിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img