06:06pm 22 November 2026
NEWS
ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്; യുവതി അറസ്റ്റിൽ
20/11/2026  01:21 PM IST
nila
ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്; യുവതി അറസ്റ്റിൽ

 

കായംകുളം: ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധി പേരിൽനിന്ന് പണം തട്ടിയെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. കീരിക്കാട് തെക്ക് ആലുംമൂട്ടിൽ പുതുവൽ വീട്ടിൽ അമൃത (22)യെയാണ് കായംകുളം പൊലീസ് പിടികൂടിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 'കൃഷ്ണ ഹോം നഴ്‌സിങ്' എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.

ഹോം നഴ്‌സായി ജോലി നൽകാമെന്നും പ്രതിമാസം 15,000 മുതൽ 30,000 രൂപ വരെ ശമ്പളം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് യുവതി സ്ത്രീകളെ വിവിധ വീടുകളിൽ ജോലിക്കായി നിയോഗിച്ചിരുന്നത്. ഇവരുടെ ശമ്പളത്തുക വീട്ടുകാരിൽനിന്ന് കൈപ്പറ്റിയ ശേഷം ജോലി ചെയ്തവർക്ക് പണം നൽകാതെ വഞ്ചിക്കുകയായിരുന്നു രീതി.

ഇത്തരത്തിൽ നിരവധി പേർക്ക് പണം നഷ്ടമായെന്ന പരാതികൾ ഉയർന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കായംകുളം എസ്ഐ സജിത് മോന്റെ നേതൃത്വത്തിലുള്ള സംഘം അമൃതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img