10:31am 13 November 2026
NEWS
ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കോതമംഗലം സ്വദേശിനി അറസ്റ്റിൽ

11/03/2025  05:44 PM IST
nila
ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കോതമംഗലം സ്വദേശിനി അറസ്റ്റിൽ

ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) അറസ്റ്റിലായത്.  ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാ​ഗ്ദാനം ചെയ്ത് 4,95,000 രൂപ തട്ടിയെടുത്തെന്ന വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിലാണ് യുവതിയെ  വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. 

2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി അനുപമ പണം വാങ്ങിയെന്നാണ് മുഹമ്മദിന്റെ പരാതി. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലെ അം​ഗമായിരുന്നു അനുപമ. ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നൽകാമെന്ന് പറഞ്ഞാണ് മുഹമ്മദിൽ നിന്നും പണം വാങ്ങിയത്. മറ്റു ജില്ലകളിലും അനുപമയ്ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img