NEWS
സ്വന്തം വീട്ടിൽ മദ്യകച്ചവടം നടത്തിയിരുന്ന യുവതി അറസ്റ്റിൽ
20/05/2025 06:39 AM IST
nila

കണ്ണൂരിൽ മാഹി മദ്യവുമായി യുവതി അറസ്റ്റിൽ. കണ്ണൂർ ധർമ്മടം സ്വദേശി സ്വീറ്റിയാണ് എക്സൈസിന്റെ പിടിയിലായത്. 36 കുപ്പി മദ്യം സ്വീറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മദ്യവിൽപ്പന പിടിയിലായത്. അട്ടാരക്കുന്നിലെ വീട്ടിൽ മദ്യ വിൽപ്പന നടക്കുന്നെന്ന പരാതിയെത്തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











