06:12am 11 November 2026
NEWS
നഴ്സിം​ഗ് പഠിക്കാത്ത സന ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും ആശുപത്രിയിൽ കറങ്ങിനടന്നത് മൂന്നു മാസത്തോളം
06/09/2025  08:56 AM IST
nila
നഴ്സിം​ഗ് പഠിക്കാത്ത സന ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും ആശുപത്രിയിൽ കറങ്ങിനടന്നത് മൂന്നു മാസത്തോളം

നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കാർവാർ സ്വദേശിനി സന ഷെയ്ക്ക് എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. 

മൂന്നു മാസത്തോളം നഴ്സിംഗ് സ്റ്റുഡന്റ് എന്ന വ്യാജേന ഈ ആശുപത്രിയിൽ യുവതി സേവനം ചെയ്തിരുന്നു. ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല. ഇതു മുതലെടുത്ത് സർജറി വാർഡിൽ ഉൾപ്പെടെ സന ഷെയ്ക്ക് എത്തുകയും ചെയ്തു. 

ഇതിനിടെ കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് യുവതിയുടെ തട്ടിപ്പ് ബോധ്യമാകുന്നതും യുവതി പൊലീസിന്റെ പിടിയിലാകുന്നതും.  താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് സന പൊലീസിനോട് പറഞ്ഞു. ബിംസിൽ എത്തുന്നതിനുമുമ്പ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്തിനാണ് യുവതി വ്യാജ നഴ്സ് ചമഞ്ഞ് ആശുപത്രികളിലെത്തിയതെന്നാണ് ഉയരുന്ന സംശയം. എന്തായാലും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടിലായിരുന്നു സന താമസിച്ചിരുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img