
വൈക്കം : വൈക്കം മഹാദേവക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തില്‍ ആദ്യ വനിതാ മാനേജര്‍ ചുമതലയേറ്റു. വൈക്കം കിഴക്കേനട ഉപാസനയില്‍ ആര്‍. ബിന്ദുവാണ് മാനേജരായി ചുമതലയേറ്റത്. വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായ ബിന്ദുവിന് കഴിഞ്ഞ ദിവസമാണ് മാനേജരായി സ്ഥാനകയറ്റം ലഭിച്ചത്. കലാപീഠത്തിന്റെ ഭരണപരമായ ചുമതലകളാണ് മാനേജര്‍ വഹിക്കുന്നത്. ബിന്ദുവിന്റെ ഭര്‍ത്താവ് ജി.വേണുഗോപാല്‍ ദേവസ്വം ബോര്‍ഡിന്റെ മരാമത്ത്‌വിഭാഗം എന്‍ജിനീയറായിരുന്നു. 2012-ല്‍ ഹൃദയാഘാതം മൂലം വേണുഗോപാല്‍ മരണപ്പെട്ടു. ആശ്രിതനിയമനം വഴി 2017-ലാണ് ബിന്ദു ദേവസ്വം ബോര്‍ഡില്‍ ജോലിക്ക് കയറുന്നത്. ആദ്യം ഓഡിറ്റ് വിഭാഗത്തിലായിരുന്നു ജോലി. പിന്നീട് കോട്ടയം, വൈക്കം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസുകളില്‍ ജോലി ചെയ്തു. രഞ്ജിത്ത് കൃഷ്ണന്‍, പാര്‍വതി വേണുഗോപാല്‍ എന്നിവരാണ് ബിന്ദുവിന്റെ മക്കള്‍.
Photo Courtesy - Google








