06:52pm 03 September 2026
NEWS
മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ
21/04/2026  09:01 AM IST
മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ

മലപ്പുറം: യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. ഏഴൂർ സ്വദേശി ഇർഫാനയും മകൻ അമാൻ മാലികുമാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നിലവിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകുന്നതിനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img