11:06pm 06 November 2026
NEWS
ലഹരി ശേഖരവുമായി യുവാവും യുവതിയും പിടിയിൽ
16/02/2025  02:45 PM IST
nila
ലഹരി ശേഖരവുമായി യുവാവും യുവതിയും പിടിയിൽ

ലഹരി ശേഖരവുമായി യുവാവും യുവതിയും പിടിയിൽ. തിരുവനന്തരം കല്ലമ്പലത്താണ് സംഭവം. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരെയാണ് ഡാൻസാഫ് ടീം പിടികൂടിയത്.  ദീർഘദൂര ടൂറിസ്റ്റ് ബസ്സിൽ വന്നിറങ്ങിയതിന് പിന്നാലെയാണ് ഡാൻസാഫ് ടീം പ്രതികളെ തന്ത്രപൂർവ്വം പിടികൂടി കല്ലമ്പലം പൊലീസിന് കൈമാറിയത്. 

ഇവർ ബാംഗ്ലൂരിൽ നിന്നും വന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന ലഹരി ശേഖരത്തിന്റെ അളവ് തൂക്കം നിശ്ചയിച്ചിട്ടില്ല. ഇവർ വില്പനയ്ക്കായി ലഹരി ശേഖരം കേരളത്തിൽ എത്തിച്ചതാണോ അതോ മറ്റാർക്കെങ്കിലും കൈമാറുന്നതിന് വേണ്ടി കൊണ്ടുവന്നതാണോ എന്നുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. ഇപ്പോൾ പിടിയിലായ  ദീപു മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img