12:26pm 13 November 2026
NEWS
യുവാവിനെ സഫ്ന കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി; ലൈം​ഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമർദ്ദനവും വധഭീഷണിയും
25/02/2026  01:31 PM IST
nila
യുവാവിനെ സഫ്ന കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി; ലൈം​ഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമർദ്ദനവും വധഭീഷണിയും

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയും സംഘവും ക്രൂരമായി മർദ്ദിച്ചതായി പരാതി. യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണമെന്ന് എഫ്‌ഐആറിൽ പറയുന്നു. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊല്ലം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന വിവരവും പുറത്തുവരുന്നു. ഫെബ്രുവരി 22-ന് വൈകിട്ട് ആറരയോടെയായിരുന്നു ആക്രമണം. കടവന്ത്ര ജംഗ്ഷന് സമീപത്തെ ഒരു ഹോട്ടലിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്.

സഫ്നയെന്ന യുവതിയും സംഘവും ചേർന്ന് യുവാവിനെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതായും, അതിന് വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കുകളേറ്റു. വധഭീഷണി വരെ ഉണ്ടായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടും, മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയായ സഫ്ന ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img