01:19am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിൽ ​ഗർഭഛിദ്രം നടത്തിച്ചത് പ്രാകൃതരീതിയിലെന്ന് യുവതി
28/11/2025  10:54 AM IST
nila
രാഹുൽ മാങ്കൂട്ടത്തിൽ ​ഗർഭഛിദ്രം നടത്തിച്ചത് പ്രാകൃതരീതിയിലെന്ന് യുവതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന നൽകിയ യുവതി പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്രം നടത്തിയതെന്നാണ് യുവതി ആരോപിക്കുന്നത്. പ്രാകൃതമായ രീതിയിലായിരുന്നു ​ഗർഭഛിദ്രമെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ആശുപത്രിയിൽ പോകുകയോ ഡോക്ടറുടെ സേവനം തേടുകയോ ചെയ്യാതെ ​ഗർഭഛിദ്രത്തിന് വിധേയയായതോടെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും യുവതി മൊഴിനൽകി. 

 ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ ഒരു സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചത് എന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും യുവതി പറഞ്ഞു. ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

​ഗുളിക കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായതോടെ ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുലിൻറെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img