04:56pm 26 August 2026
NEWS
ഇരുണ്ട നിറമായതിനാൽ ജോലി ലഭിച്ചില്ലെന്ന് യുവതി
24/04/2025  09:47 AM IST
nila
ഇരുണ്ട നിറമായതിനാൽ ജോലി ലഭിച്ചില്ലെന്ന് യുവതി

 നിറത്തിന്റെ പേരിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. ചെറുപ്പം മുതലേ തന്റെ നിറം ഇരുണ്ടതാണെന്ന് ആളുകൾ പറയാറുണ്ടെന്നും ഇപ്പോൾ നിറത്തിന്റെ പേരിൽ ജോലി ലഭിക്കാതെ വന്നിരിക്കുകയുമാണ് എന്ന് യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സ്വാതി എന്ന യുവതിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, നിറമല്ല, ഈ ജോലിക്ക് തങ്ങൾ ആ​ഗ്രഹിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ രൂപത്തിൽ ഇല്ലെന്നാണ് അഭിമുഖം നടത്തിയവർ പറഞ്ഞതെന്നും സ്വാതി പറയുന്നുണ്ട്.

യുവതി പറയുന്നത് ഇങ്ങനെയാണ്: 

ഇന്നലെ ഞാൻ ഒരു ഇന്റർവ്യൂവിന് പോയി. ഇന്ന്, ജോലിയുടെ പ്രൊഫൈൽ എന്താണെന്ന് സംസാരിക്കുന്നതിന് വേണ്ടി അവർതന്നെ എന്നെ വിളിക്കുകയും ചെയ്തിരുന്നു. ഒരു സ്റ്റുഡന്റ് കൗൺസിലർ പൊസിഷനിലേക്കാണ് ഞാൻ അപേക്ഷിച്ചിരുന്നത്. എന്നെ സെലക്ട് ചെയ്ത ഒരാൾ ഉണ്ടായിരുന്നു, പിന്നെ എല്ലാം വിശദീകരിച്ചിരുന്ന ഒരു സ്ത്രീ കൂടി അവിടെ ഉണ്ടായിരുന്നു- എന്താണ് ജോലി, എങ്ങനെയാണത് ചെയ്യുക, എന്താണ് പ്രതീക്ഷിക്കുന്നത് എന്നെല്ലാം അവർ വിശദീകരിച്ചു. എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്ന് അറിയുന്നതിന് വേണ്ടി അവർ എന്നെ കുറച്ചുനേരം നിരീക്ഷിച്ചു. കുറച്ച് സമയത്തിന് ശേഷം, എന്നെ ഒരു ക്യാബിനിലേക്ക് വിളിച്ചു, ആ സ്ത്രീ പറഞ്ഞത്, 'നിങ്ങൾക്ക് ഈ ജോലിക്കുള്ള യോ​ഗ്യത ഇല്ലെന്ന് ഞാൻ കരുതുന്നു' എന്നാണ്.

നിങ്ങളുടെ വസ്ത്രധാരണം ഞങ്ങൾക്ക് ഇഷ്ടമായില്ല. വേണ്ടത്ര വെൽകമിങ് അല്ല. ഞങ്ങൾ ആ​ഗ്രഹിക്കുന്ന തിളക്കം (​ഗ്ലോ) നിങ്ങളുടെ മുഖത്തില്ല. ഈ ജോലിക്ക് തങ്ങൾ ആ​ഗ്രഹിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ രൂപത്തിൽ ഇല്ല. അത് നിറത്തെ കുറിച്ചല്ല, ​മുഖത്തെ തിളക്കത്തെ കുറിച്ചാണ് എന്നും അവർ പറഞ്ഞു. 

സ്വാതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img