02:04am 14 November 2026
NEWS
തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജിൽ മുറിയെടുത്ത് ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് യുവതി
18/02/2026  06:54 AM IST
nila
തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജിൽ മുറിയെടുത്ത് ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് യുവതി

കാസർഗോഡ്: തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജിൽ മുറിയെടുത്ത് ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർ​ഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവർ കൊലക്കേസിൽ പ്രതിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനായി പുറപ്പെട്ട യുവതിയെ യാത്രാമധ്യേ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ 22 കാരനെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. പകർത്തിയ ദൃശ്യങ്ങൾ ഭർത്താവിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

2025 നവംബർ 21നാണ് സംഭവം നടന്നതെന്നാണ് പരാതി. മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട് എത്തിയ യുവതി അന്ന് നഗരത്തിലെ ഒരു ലോഡ്ജിലാണ് താമസിച്ചത്. അവിടെവച്ച് യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ വിശദീകരണം. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ ഞെട്ടിച്ച പ്രവാസി കൊലപാതക കേസിലെ നാല് പ്രതികളിൽ ഒരാളാണ് പരാതിക്കാരി എന്നാണ് റിപ്പോർട്ട്. കണ്ണൂർ–കാസർഗോഡ് ജില്ലകളുമായി ബന്ധപ്പെട്ട് കൂടോത്രം അടക്കമുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. 2023 ഏപ്രിൽ 14ന് പ്രവാസിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 20 മാസങ്ങൾക്ക് ശേഷം, 2024 ഡിസംബറിലാണ് പ്രതികൾ പിടിയിലായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img