02:10am 15 May 2025
NEWS
പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 20 വർഷം തടവ്
21/04/2025  11:11 AM IST
nila
പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 20 വർഷം തടവ്

പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലാണ് സംഭവം. മുപ്പത് വയസുള്ള ലലിബായ് മോഗിയ എന്ന യുവതിയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകിയ ശേഷം ലൈം​ഗിക വേഴ്ച്ചയിൽ ഏർപ്പെട്ടത്. തടവുശിക്ഷക്ക് പുറമേ ലലിബായ് മോഗിയ  45,000 രൂപ പിഴയടയ്ക്കണമെന്നും പോക്സോ കോടതിയുടെ ഉത്തരവിൽ പറയുന്നു. 

2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയാണ് യുവതി ലൈം​ഗികപീഡനം നടത്തിയത്.  ജയ്പുരിൽ വച്ച് മദ്യം നൽകി തുടർച്ചയായി ഏഴു ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തു. 2023 നവംബർ ഏഴിനാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. 

തട്ടിക്കൊണ്ടുപോകൽ, ലൈംഗികചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img