09:45am 13 November 2026
NEWS
WMC ഖത്തർ പ്രൊവിൻസ് യൂണിറ്റി കപ്പ് വോളന്റീയർമാർക്കും ഗാന്ധിജയന്തി പ്രസംഗ മത്സര വിജയിക്കുമുള്ള ആദരവച്ചടങ്ങ് സംഘടിപ്പിച്ചു
18/11/2025  10:13 AM IST
nila
WMC ഖത്തർ പ്രൊവിൻസ് യൂണിറ്റി കപ്പ് വോളന്റീയർമാർക്കും ഗാന്ധിജയന്തി പ്രസംഗ മത്സര വിജയിക്കുമുള്ള ആദരവച്ചടങ്ങ് സംഘടിപ്പിച്ചു

2025 സെപ്റ്റംബർ 25 മുതൽ 27 വരെ അൽ മെഷാഫിലെ അഥ്ലൻ ബാഡ്മിന്റൺ അക്കാദമിയിൽ വിജയകരമായി സംഘടിപ്പിച്ച WMC Unity Cup–വോളന്റിയർമാരെ ആദരിക്കുന്ന ചടങ്ങ് WMC ഖത്തർ പ്രൊവിൻസ് നവംബർ 15-ന് സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പൈലറ്റ് സ്റ്റുഡന്റ് വോളന്റിയേഴ്‌സ് പ്രോഗ്രാം ഏറെ പ്രശംസ നേടി.

 ദോഹയിലെ വിവിധ പ്രവാസി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, മുതിർന്ന വോളന്റിയർമാരോടൊപ്പം പ്രവർത്തിച്ച് സംഘാടക കഴിവുകൾ, നേതൃത്വം, ഉത്തരവാദിത്തബോധം എന്നിവയിൽ സമ്പന്നമായൊരു അനുഭവം കൈവരിച്ചു.

 ഇവരുടെ വിലപ്പെട്ട സേവനങ്ങളെ മാനിച്ച് എല്ലാ വോളന്റിയർമാർക്കും 
 ആദരവും
 ചടങ്ങിൽ പ്രശംസാപത്രവും  വിതരണം ചെയ്തു.

 WMC ഗോവ പ്രൊവിൻസ് സംഘടിപ്പിച്ച മലയാളം ഭാഷ വേദി -ഗാന്ധിജയന്തി പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അഫീന ഫൈസൽ എന്ന വിദ്യാർത്ഥിനിയെയും പ്രത്യേകമായി ആദരിച്ചു.

 ലോകമെമ്പാടുമുള്ള 56 പ്രൊവിൻസുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരം 2025 ഒക്ടോബർ 2-ന് ഓൺലൈൻ ആയി സംഘടിപ്പിച്ചതായിരുന്നു.

യുവതലമുറയുടെ പങ്കാളിത്തത്തെയും സാംസ്കാരിക ഭൗതിക വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് WMC ഖത്തർ പ്രൊവിൻസ്
 ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img