കൊച്ചി : വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് 'വിസ് വോയേജര്‍' കൊ-ബ്രാന്‍ഡഡ് മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍ സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഈ പുതിയ ട്രാവല്‍ കാര്‍ഡിലൂടെ സാധിക്കും.
വിസ്മണിയുടെ ഫിന്‍ടെക് മികവും ഒമാന്‍ എയറിന്‍റെ ആഗോള നെറ്റ്വര്‍ക്കും ഒന്നിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ പേയ്മെന്‍റുകള്‍, റിവാര്‍ഡുകള്‍, യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും ആയാസരഹിതവുമായ യാത്രാ-സാമ്പത്തിക അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ യാത്രക്കാര്‍, ഉപരി പഠനം ലക്ഷ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ ആഗോള കറന്‍സികള്‍ ഉപയോഗിക്കാവുന്ന ഈ കാര്‍ഡിലൂടെ റിയല്‍ ടൈം മൊബൈല്‍ ആപ്പ് ട്രാക്കിംഗ്, സ്മാര്‍ട്ട് സാമ്പത്തിക നിയന്ത്രണങ്ങള്‍ എന്നിവ ലഭ്യമാകുന്നു.
വിമാന യാത്രയില്‍ മാത്രം ഒതുങ്ങാതെ മറ്റു മൂല്യവര്‍ദ്ധിത സേവനങ്ങളിലൂടെ ഒരു പുതിയ അനുഭവം നല്‍കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.ഉപഭോക്താക്കളുടെ മാറുന്ന പ്രതീക്ഷകള്‍ക്കനുസരിച്ച് സേവനങ്ങള്‍ വിമാനത്താവളങ്ങള്‍ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കാനും മുഴുവന്‍ യാത്രാവേളയിലും കൂടുതല്‍ മൂല്യം നല്‍കാനും ഇത്തരത്തിലുള്ള പങ്കാളിത്തങ്ങള്‍ സഹായിക്കുമെന്ന് ഒമാന്‍ എയര്‍ റീട്ടെയ്ലിംഗ്, അന്‍സിലറി & കൊമേഴ്സ് വൈസ് പ്രസിഡന്‍റ് സൂര്യ കുച്ചിഭോട്ല പറഞ്ഞു. യാത്രയും പേയ്മെന്‍റുകളും ഒരൊറ്റ സുഗമമായ അനുഭവമാക്കി മാറ്റുന്നതിലൂടെ വിസ്മണിയുമായുള്ള പങ്കാളിത്തം തങ്ങളുടെ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഓരോ യാത്രയിലും മികച്ച റിവാര്‍ഡുകളും നല്‍കുന്നു. അന്താരാഷ്ട്ര യാത്രകളെ കൂടുതല്‍ ലളിതവും ലാഭകരവുമാക്കുന്ന 'വിസ് വോയേജര്‍ കാര്‍ഡ്', കമ്പനിയുടെ വിപുലമായ റീട്ടെയില്‍, അന്‍സിലറി തന്ത്രങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാ ചെലവുകളെ മികച്ച യാത്രാവസരങ്ങളാക്കി മാറ്റാന്‍ വിസ്വൊയേജര്‍ കാര്‍ഡിലൂടെ സാധിക്കും. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡുകള്‍ വഴി ഒമാന്‍ എയര്‍ ഫ്ളൈറ്റ് വൗച്ചറുകള്‍, സീറ്റ് അപ്ഗ്രേഡുകള്‍ തുടങ്ങി നിരവധി സവിശേഷ യാത്രാ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
കൂടാതെ വിസ് വോയേജറിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഹോളിഡേയ്സും മറ്റ് അനുബന്ധ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുത്താം. യാത്ര ആസൂത്രണം ചെയ്യുന്നത് മുതല്‍ പേയ്മെന്‍റുകള്‍ വരെയുള്ള എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.
പുതുതലമുറയിലെ ആഗോള യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത 'വിസ് വോയേജര്‍ കാര്‍ഡ്' വഴി നടത്തുന്ന ഓരോ ഇടപാടും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യവും, യാത്രകളില്‍ കൂടുതല്‍ ലാഭവും ഉറപ്പാക്കുന്നു. പൂര്‍ണ്ണമായും സംയോജിതമായ ഒരു യാത്രാ-പേയ്മെന്‍റ് സംവിധാനം സൃഷ്ടിക്കുന്നതില്‍ ഇത് സുപ്രധാന ചുവടുവെപ്പാണെന്ന് വിസ് ഫിനാന്‍ഷ്യല്‍ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ അമീര്‍ നഗാമി പറഞ്ഞു.
ഉപഭോക്താക്കളുടെ യാത്രാനുഭവം എല്ലാ തലത്തിലും കൂടുതല്‍ മികച്ചതാക്കാന്‍ വിസ്മണി പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മികച്ച മൂല്യവും സൗകര്യവും അവിസ്മരണീയ നിമിഷങ്ങളും സമ്മാനിക്കുന്നതിനായി നൂതനാശയങ്ങളെയും അനുഭവസമ്പത്തിനെയും സമന്വയിപ്പിക്കുന്നതാണ് ഈ പുതിയ പങ്കാളിത്തമെന്ന് വിസ്മണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ സി.എ. കൃഷ്ണന്‍ ആര്‍. വ്യക്തമാക്കി.
ഒമാന്‍ എയര്‍ കൗണ്ടറുകള്‍, വെബ്സൈറ്റ്, വിസ്മണി ബ്രാഞ്ചുകള്‍, മറ്റ് അംഗീകൃത പങ്കാളികള്‍ എന്നിവര്‍ മുഖേന ഈ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. പൂര്‍ണ്ണമായും ഡിജിറ്റലായ നടപടിക്രമങ്ങളിലൂടെ കാര്‍ഡ് എളുപ്പത്തില്‍ സ്വന്തമാക്കാമെന്നതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് യാതൊരു തടസ്സങ്ങളുമില്ലാത്ത മികച്ച സേവനവും ഇതിലൂടെ ഉറപ്പാക്കുന്നു.








