09:31am 10 September 2026
NEWS
പങ്കാളിത്തപെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ നില നിർത്തുക
27/02/2026  08:15 PM IST
nila
പങ്കാളിത്തപെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ നില നിർത്തുക

 

ചെങ്ങന്നൂർ: കേരളത്തിന്റെ സമഗ്രവികസനത്തിന് ഇടതു പക്ഷ സർക്കാരിന്റെ പങ്കാളിത്തപെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ നില നിർത്തണമെന്നു ജോയിൻ്റ് കൗൺസിൽ ചെങ്ങന്നൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശരണ്യ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹരിദാസ് ഇറവങ്കര, ജില്ലാ സെക്രട്ടറി വി എസ് സൂരജ്, സംസ്ഥാന കമ്മറ്റി അംഗം ടി കെ ഹംസരാജൻ, സംസ്ഥാന കൗൺസിൽ അംഗം ആർ രാധാകൃഷ്ണൻ, ഡി അരുൺകുമാർ, ശ്രീകുമാരി, അമൽ ശ്രീധർ, സുനിത പി ജെ, കെ കെ കുഞ്ഞുമോൾ, മനു കൃഷ്ണൻ, മഞ്ചേഷ് കുമാർ റ്റി എസ് എന്നിവർ പ്രസംഗിച്ചു. 
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് - ശരണ്യ രവീന്ദ്രൻ
സെക്രട്ടറി- അമൽ ശ്രീധർ
ട്രഷറർ - കെ കെ കുഞ്ഞുമോൾ
വനിത കമ്മറ്റിയംഗങ്ങളായി
പ്രസിഡന്റ്റ്- സിമി സി ആർ
സെക്രട്ടറി -അഞ്ജലി
ട്രഷറർ - വിജി ചെറിയാൻ
എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img