05:21am 13 November 2026
NEWS
ആശ്വസദൂതുമായ് പരിശുദ്ധ കാതോലിക്കാ ബാവാ
09/03/2026  05:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആശ്വസദൂതുമായ് പരിശുദ്ധ കാതോലിക്കാ ബാവാ
HIGHLIGHTS

ഗൾഫ് മേഖലയിലെ വൈദികരുമായി സംസാരിച്ച് മലങ്കരസഭാധ്യക്ഷൻ

കോട്ടയം : യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന് വൈദികർ. രാത്രികാലങ്ങളിലെ സൈറണും ശബ്ദങ്ങളും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു വൈദികർ. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. യുദ്ധ ഭീതിയുടെ പശ്ചാത്തലത്തിലാണ് സഭാധ്യക്ഷൻ വൈദികരുമായി ആശയവിനിമയം നടത്തിയത്. പ്രവാസികളായ ഏവരെയും ഓർത്ത് പ്രാർത്ഥിക്കുന്നതായി കാതോലിക്കാ  ബാവാ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ  മലങ്കര സഭാ ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന മുപ്പതോളം  വൈദികർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img