01:57am 27 May 2026
NEWS
വിസ്ഡം മദ്റസ പൊതുപരീക്ഷ ദോഹയിൽ അൽ മനാർ മദ്റസയിൽ വിജയകരമായി സമാപിച്ചു
26/05/2026  05:47 PM IST
nila
വിസ്ഡം മദ്റസ പൊതുപരീക്ഷ ദോഹയിൽ അൽ മനാർ  മദ്റസയിൽ വിജയകരമായി സമാപിച്ചു

ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ 2025–26 അധ്യയന വർഷത്തേക്കായി സംഘടിപ്പിച്ച ജി.സി.സി തല പൊതുപരീക്ഷ ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്രസയിൽ വിജയകരമായി സമാപിച്ചു. അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഗൾഫ് സെക്ടറിൽ സംഘടിപ്പിച്ച പരീക്ഷയിൽ അൽ മനാർ മദ്രസയിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

അഞ്ചാം ക്ലാസിൽ 17 വിദ്യാർത്ഥികളും എട്ടാം ക്ലാസിൽ 11 വിദ്യാർത്ഥികളും പരീക്ഷ എഴുതി. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമായി. 2026 മേയ് 15, 16, 22, 23 തീയതികളിൽ ദോഹയിലെ ഖത്തർ കേരള ഇസ്ലാഹി സെന്ററിൽ നടന്ന പരീക്ഷകൾക്ക് ചീഫ് എക്സാമിനർ സ്വലാഹുദ്ധീൻ സ്വലാഹിയും ഇൻവിജിലേറ്റർ സി. പി. ഷംസീറും നേതൃത്വം നൽകി.

അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും താൽപര്യമുള്ള രക്ഷിതാക്കൾ അൽ മനാർ മദ്രസ അഡ്മിഷൻ വിങ്ങുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ടേണ്ട നമ്പർ :

6000 4486/ 3346 5656/5555 9756

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img