
ദോഹ:വിൻറർ ക്യാമ്പിംഗ് സീസണിന്റെ ഭാഗമായി സീലൈനിലെ തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും 30 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർവാണിജ്യ-വ്യവസായ മന്ത്രാലയം (MoCI). മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയിൽ പങ്കാളികളായ ഭക്ഷണ-പാനീയ സ്ഥാപനങ്ങൾക്കാണ് വിലക്കുറവ് ബാധകമാകുക. ഇത്തരം സ്ഥാപനങ്ങളെ അവരുടെ പരിസരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രത്യേക സ്റ്റിക്കറുകൾ മുഖേനതിരിച്ചറിയാനാകുമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ വിലക്കുറവ് 2026 ഏപ്രിൽ 15 വരെ സീലൈനിൽ പ്രാബല്യത്തിൽ തുടരും. പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിന്റെ (MoECC)സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്യാമ്പിംഗ് സീസണിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഭക്ഷണ സേവനങ്ങൾ ലഭ്യമാക്കുക, വ്യാപാര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ഭക്ഷണ-പാനീയ മേഖലയിൽ വിലസ്ഥിരത ഉറപ്പാക്കുക, ഉപഭോക്തൃ അനുഭവംമെച്ചപ്പെടുത്തുക, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക. എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് MoCI വ്യക്തമാക്കി.










