10:26pm 11 November 2026
NEWS
ഖത്തറിൽ വിൻറർ ക്യാമ്പിംഗ് സീസൺ രജിസ്ട്രേഷൻ അവസാനിക്കുന്നു; 2,872 ക്യാമ്പുകൾ ഇതിനകം രജിസ്റ്റർ ചെയ്തു
16/11/2025  08:31 PM IST
NILA
ഖത്തറിൽ വിൻറർ ക്യാമ്പിംഗ് സീസൺ രജിസ്ട്രേഷൻ അവസാനിക്കുന്നു; 2,872 ക്യാമ്പുകൾ ഇതിനകം രജിസ്റ്റർ ചെയ്തു

ദോഹ: 2025–26 വിൻറർ ക്യാമ്പിംഗ് സീസണിലേക്കുള്ള രജിസ്ട്രേഷൻ  ശനിയാഴ്ച അവസാനിച്ച തായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്പും വഴിയാണ് രജിസ്ട്രേഷൻനടന്നത്.
 ഒക്ടോബർ 1-ന് രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ കര, തീരദേശ, പ്രകൃതി സംരക്ഷിത മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും പ്രക്രിയ സുഗമമായി നടന്നതായി മന്ത്രാലയം അറിയിച്ചു.
ക്യാമ്പ് ഉടമകൾ ക്യാമ്പ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന്, സുരക്ഷാ റിപ്പോർട്ടുകൾ, പരിസ്ഥിതി ലംഘനങ്ങൾ, അടിയന്തരാവസ്ഥകൾ എന്നിവ പരിഹരിക്കാനായി പ്രത്യേക ടീമുകൾക്ക് ഇത് സഹായകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും, ശുചിത്വം പാലിക്കാനും, നിശ്ചിത ക്യാമ്പിംഗ് മേഖലകളിൽ നിന്നു പുറത്തേക്ക് മാറാതിരിക്കാനും കർശന നിർദേശവും നൽകി.
 ഈ സീസണിലേക്കുള്ള രജിസ്റ്റർ ചെയ്‌ത ക്യാമ്പുകളുടെ എണ്ണം 2,872 ആയി. ഇതിൽ വടക്കൻ മേഖല 44%, തെക്കൻ മേഖല 40%, മദ്ധ്യ മേഖല 16% എന്നിങ്ങനെയാണ് വിതരണം. ഇത് ക്യാമ്പിംഗ് സ്ഥലങ്ങളുടെ സമതുലിതമായ വിന്യാസവും വൈവിധ്യമാർന്ന ഓപ്ഷനുകളും കാണിക്കുന്നതാണെന്ന് വിൻറർ ക്യാമ്പിംഗ് കാര്യങ്ങളുടെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഹമദ് സാലിം അൽ നുവൈമി പറഞ്ഞു.
പരിസ്ഥിതി സ്റ്റാൻഡേർഡുകൾ പാലിക്കുന്നതിന് നിരീക്ഷണ പോയിൻറുകൾ, പരിസ്ഥിതി പട്രോളുകൾ, ശക്തമായ ഫീൽഡ് ടീമുകൾ തുടങ്ങിയ നിയന്ത്രണ സംവിധാനങ്ങളും ഈ സീസണിൽ തുടർന്നും നടപ്പിലാക്കിയിട്ടുണ്ട്. ഖത്തർ സമൂഹത്തിലെ പ്രധാന സാമൂഹിക–സാംസ്കാരിക പ്രവർത്തനമായ വിൻറർ ക്യാമ്പിംഗിന്റെ പരിസ്ഥിതി നിലനിൽപ്പ് ഉറപ്പാക്കാൻ ക്യാമ്പ് ഉടമകളുടെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img