
ദോഹ: 2025-2026 വിന്റർ ക്യാമ്പിംഗ് സീസൺ ഏപ്രിൽ 15-ന് അവസാനിക്കാനിരിക്കെ, ക്യാമ്പ് ഉടമകൾക്ക് തങ്ങളുടെ ഇൻഷുറൻസ് തുക (Insurance Refund) എളുപ്പത്തിൽ തിരികെ ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ 'ബീഅ' (Bee’ah) ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ 'e-services' സെക്ഷനിൽ പ്രവേശിക്കുക.
അതിൽ 'Winter Camp Insurance Refund' സർവീസ് തിരഞ്ഞെടുക്കുക.
നാഷണൽ ഓതന്റിക്കേഷൻ അക്കൗണ്ട് (NAS) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
'Add Camp Insurance Refund Request' ക്ലിക്ക് ചെയ്ത് 2025 സീസൺ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക.ആപ്പിൽ ലോഗിൻ ചെയ്ത ശേഷം 'Protection and Nature Reserves' എന്ന വിഭാഗത്തിലേക്ക് പോകുക.
അതിൽ 'Winter Camping Services' തിരഞ്ഞെടുക്കുക.
'Refund Insurance Money' ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
രണ്ട് രീതികളിലും അപേക്ഷയുടെ പുരോഗതി (Tracking) എപ്പോൾ വേണമെങ്കിലും ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.ക്യാമ്പ് ഏരിയകൾ വൃത്തിയാക്കി, സീസൺ തുടങ്ങുന്ന സമയത്ത് എങ്ങനെയായിരുന്നുവോ അതേ അവസ്ഥയിൽ തന്നെ തിരികെ ഏൽപ്പിക്കണം. പരിസ്ഥിതി യൂണിറ്റ് അധികൃതർ സ്ഥലം പരിശോധിച്ച് ക്ലിയറൻസ് നൽകിയാൽ മാത്രമേ തുക തിരികെ ലഭിക്കൂ.
നിയമങ്ങൾ ലംഘിക്കുകയോ പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ഇൻഷുറൻസ് തുക നഷ്ടപ്പെടാനും നിയമനടപടികൾ നേരിടാനും സാധ്യതയുണ്ട്.ഏപ്രിൽ 15-ഓടെ സീസൺ അവസാനിക്കുന്നതിനാൽ, അതിനു മുൻപായി ക്യാമ്പുകൾ നീക്കം ചെയ്യാനും അപേക്ഷ സമർപ്പിക്കാനും മന്ത്രാലയം നിർദ്ദേശിക്കുന്നു.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ ക്യാമ്പിംഗ് സൈറ്റുകളിൽ സജീവമായി നിരീക്ഷണം നടത്തിവരികയാണ്.











