03:15am 12 October 2026
NEWS
ശീതകാല ക്യാമ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു; ഓൺലൈനായി അപേക്ഷിക്കേണ്ട രീതി വിശദീകരിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
11/10/2026  04:35 PM IST
nila
ശീതകാല ക്യാമ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു; ഓൺലൈനായി അപേക്ഷിക്കേണ്ട രീതി വിശദീകരിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

 


​ദോഹ: 2026-2027 ശീതകാല ക്യാമ്പിംഗ് സീസണിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ വിശദീകരിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. രജിസ്ട്രേഷൻ പ്രക്രിയകൾ ലളിതമായി പൂർത്തിയാക്കുന്നതിനായി മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രത്യേക ബോധവൽക്കരണ വീഡിയോ പുറത്തിറക്കി.
​നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (തൗതീഖ്) വഴി ലോഗിൻ ചെയ്യുന്നത് മുതൽ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്നത് വരെയുള്ള ഘട്ടങ്ങൾ വീഡിയോയിൽ ഘട്ടം ഘട്ടമായി വിവരിക്കുന്നുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ക്യാമ്പിംഗിനായി അപേക്ഷിക്കുന്നവർ വീഡിയോയിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img