01:54am 28 October 2026
NEWS
വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ മകൾ
12/05/2025  10:14 AM IST
nila
 വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ മകൾ

ജയ്പൂർ:  വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ മകൾ. ജമ്മു കശ്മീരിലെ ഉധംപൂരിൽ പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരേന്ദ്രകുമാർ മൊഗെയുടെ പതിനൊന്ന് വയസുള്ള മകളുടെ പ്രതികരണമാണിത്. ശത്രുക്കളെ നേരിടുന്നതിനിടെയാണ് തൻറെ പിതാവ് വീരമൃത്യു വരിച്ചത്. രാജ്യത്തിനായാണ് ആ ജീവത്യാ​ഗം. വളരുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും പതിനൊന്നുകാരി വർത്തിക പറഞ്ഞു. 

ശനിയാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ്  രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ 36കാരനായ മൊഗെ വീരമൃത്യു വരിച്ചത്. വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റൻറായിരുന്നു സുരേന്ദ്രകുമാർ മൊഗെ. പാക് ഷെല്ലാക്രമണം നടക്കുമ്പോൾ ജമ്മു കശ്മീരിലെ ഉധംപൂരിൽ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപും സുരേന്ദ്രകുമാർ മൊഗെ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നു.

അതേസമയം, സുരേന്ദ്രകുമാർ മൊഗെയ്ക്ക് നാട് വിടനൽകി. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മൊഗയുടെ മകൻ ഏഴ് വയസ്സുകാരൻ ദക്ഷ് അന്ത്യകർമങ്ങൾ ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img