11:49pm 10 July 2026
NEWS
മകൻ സഞ്ജയ് സംവിധാനം ചെയ്തിരിക്കുന്ന 'സിഗ്മ'യുടെ ഓഡിയോ ലോഞ്ചിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുക്കുമോ?
10/07/2026  04:01 PM IST
Cinema desk
മകൻ സഞ്ജയ് സംവിധാനം ചെയ്തിരിക്കുന്ന സിഗ്മ യുടെ ഓഡിയോ ലോഞ്ചിൽ മുഖ്യമന്ത്രി ജോസഫ്  വിജയ് പങ്കെടുക്കുമോ

 

 നടനും, ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ  ജേസൺ സഞ്ജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് 'സിഗ്മ'. സന്ദീപ് കിഷൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ജോലികളെല്ലാം പൂർത്തിയായി റിലീസിനൊരുങ്ങി വരികയാണ്. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷൻ ഈ മാസം 18-ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്! തന്റെ ആദ്യത്തെ ചിത്രം എന്ന നിലയിൽ ഈ ഓഡിയോ റിലീസ് ഫങ്ക്ഷൻ വളരെ ബ്രമ്മാണ്ഡമായി നടത്താനാണ്  ജേസൺ സഞ്ജയ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്! എന്നാൽ വിജയ് തന്റെ പത്‌നി സംഗീതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി വേർപിരിഞ്ഞാണ് താമസിച്ച് വരുന്നത്. അങ്ങിനെയിരിക്കെ ജേസൺ സഞ്ജയ് ഈ ഓഡിയോ റിലീസ് ചടങ്ങിലേക്ക് തന്റെ പിതാവ് വിജയ്‌യിനെ ക്ഷണിക്കുമോ, ഇല്ലയോ എന്നുള്ളത് കുറിച്ചുള്ള വിവാദങ്ങളാണ് കോളിവുഡിൽ ഇപ്പോൾ  നടന്നു വരുന്നത്. സംഗീത ലോഞ്ച് ചടങ്ങിൽ ജേസൺ സഞ്ജയുടെ അമ്മ സംഗീത തീർച്ചയായും പങ്കെടുക്കുമെന്നാണ് പറയപ്പെടുന്നത്. അതേ  സമയം അച്ഛൻ വിജയ്, മുത്തച്ഛൻ എസ്.എ.ചന്ദ്രശേഖർ, മുത്തശ്ശി ശോഭ എന്നിവരടക്കം തന്റെ മുഴുവൻ കുടുംബ അംഗങ്ങളും തൻ്റെ ആദ്യത്തെ  ചിത്രത്തിൻ്റെ സംഗീത പരിപാടിയിൽ പങ്കെടുക്കണം എന്നാണത്രെ ജെയ്‌സൺ സഞ്ജയ്‌ പ്രതീക്ഷിക്കുന്നതും.  അതിനാൽ  ഈ ഓഡിയോ റിലീസ് ചടങ്ങിൽ സഞ്ജയുടെ പിതാവും, തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പങ്കെടുത്തേക്കുമെന്നു തന്നെയാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വിജയ്-സംഗീത വിവാഹമോചനത്തിന് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, മക്കളുടെ സുപ്രധാന നിമിഷങ്ങളിൽ ഇരുവരും മാതാപിതാക്കളായി നിൽക്കണമെന്നു തന്നെയാണ് വിജയ്‌യുടെ ആരാധകർ ഉൾപ്പെടെയുള്ള എല്ലാവരും പ്രതീക്ഷിക്കുന്നതും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img