09:56am 21 July 2024
NEWS
ചാലഞ്ചിങ് സ്റ്റാർ ദർശന്റെ 'ഡെവിൾ' പെട്ടിയിലാകുമോ?
14/06/2024  04:12 PM IST
വിഷ്ണുമംഗലം കുമാർ
ചാലഞ്ചിങ് സ്റ്റാർ ദർശന്റെ 'ഡെവിൾ' പെട്ടിയിലാകുമോ?

തീയ്യേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന സൂപ്പർ ആക്ഷൻ സിനിമകളിലെ നായകനാണ് ചാലഞ്ചിങ് സ്റ്റാർ ദർശൻ. അഭിനയത്തിലെ ചടുലതയും പരുക്കൻശൈലിയുമാണ് ദർശന് ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തത്. വൻബജറ്റ് ചിത്രങ്ങളിലേ ഈ താരം അഭിനയിക്കാറുള്ളൂ. ഒരു ദർശൻ ചിത്രത്തിന് ശരാശരി ചെലവ് എഴുപത് കോടിരൂപയാണ്.  പാൻഇന്ത്യയിലൊന്നും താൽപ്പര്യമില്ലാതെ, തന്നെ വളർത്തി സൂപ്പർതാരമാക്കിയ കന്നഡത്തിൽ നിറഞ്ഞു നിൽക്കാനാണ് ദർശൻ ആഗ്രഹിച്ചത്.ഈ സൂപ്പർ സ്റ്റാറിന്റെ ഏറ്റവും പുതിയ ഡെവിൾ എന്ന ചിത്രമായ ഷൂട്ടിങ് മൈസൂരുവിൽ നടന്നുവരികയായിരുന്നു. 

എഴുപത് ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയായതാണ്. അതിനിടയിലാണ്  ഒരു യുവആരാധകന്റെ ദാരുണ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന കുറ്റം ആരോപിക്കപ്പെട്ട് ദർശൻ അറസ്റ്റിലായത്. 11ന്‌ രാവിലെ മൈസൂരുവിലെ ജിമ്മിൽനിന്ന് പ്രാക്റ്റീസ് കഴിഞ്ഞ്          സിനിമാസെറ്റിലേക്ക് പോകുമ്പോഴാണ് ബംഗളുരുവിൽ നിന്നെത്തിയ പോലീസ് സംഘം അദ്ദേഹത്തെ പിടികൂടിയത്. ഹീറോ കൊലക്കേസിൽ           അറസ്റ്റിലായതിന്റെ നടുക്കം  ഡെവിൾ സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. മിലന പ്രകാശ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണിത്. പ്രേം, തരുൺ സുധീർ എന്നീ സംവിധായകരുടെ സിനിമകൾ കൂടി ദർശൻ അഡ്വാൻസ് വാങ്ങി കരാറൊപ്പിട്ടിട്ടുണ്ട്. 

കേസ് ഗുരുതരമായതിനാൽ ദർശന് എളുപ്പത്തിൽ ഊരിപ്പോകാനാവില്ലെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും കിട്ടുന്ന സൂചന. ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു കൊല്ലപ്പെട്ട രേണുകസ്വാമി. കുറ്റക്കാർക്ക് എതിരെ കർശന മായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരപരിപാടികൾ സംസ്ഥാനത്ത് ശക്തിപ്പെടുന്നുണ്ട്. ദർശന്‌ നിരോധനം ഏർപ്പെടുത്തണ മെന്ന ആവശ്യമാണ് സിനിമാമേഖലയിൽ നിന്നുയരുന്നത്. ഡിസംബറിൽ റിലീസിങ് ചാർട്ട് ചെയ്താണ് ഡെവിളിന്റെ ഷൂട്ടിങ് പുരോഗിച്ചിരുന്നത്.കോടികൾ ചെലവിട്ട് ചിത്രീകരണം ഏതാണ്ട് പൂർത്തിയായതാണ്. 

ദർശൻ അറസ്റ്റിലായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ബാക്കിഭാഗങ്ങൾ എന്ന് ചിത്രീകരിക്കാനാവുമെന്ന് പറയാനാവില്ല. ഡബ്ബിങ്ങിനും ദർശന്റെ സജീവസാന്നിധ്യം ആവശ്യമാണ്.ഷൂട്ടിങ് പാക്കപ്പ്‌ ആയിരിക്കുകയാണ്. ചാലഞ്ചിങ് സ്റ്റാറിന്റെ ഭാവിയും ഡെവിളിന്റെ തുടർചിത്രീകരണവും
അനിശ്ചിതത്വത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA