തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്

പി.വി. അൻവറിന് ജനപിന്തുണ ഏറുകയും ചെയ്യുന്നു. ഇത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടി ആകാൻ സാദ്ധ്യതയുണ്ടെന്നാണ്...
തിരുവനന്തപുരം: നാട്ടിലെ ‘ശല്യങ്ങളെക്കാൾ’ കഷ്ടമാണ് കാട്ടിലെ മൃഗങ്ങൾ. സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ആവര്‍ത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ സി.പി.എമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കുകയാണ്. വന്യജീവി ആക്രമണം ഫലപ്രദമായി തടയാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ആനയും കടുവയും ജനങ്ങളുടെ ജീവന് ഭീഷണി ആകുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മാത്രമല്ല വനാതിര്‍ത്തിയിൽ താമസിക്കുന്ന നാട്ടുകാരിൽ പലരും കേസുകളിൽ കുടുങ്ങുകയും ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ച് ഒറ്റയാൻ സമരം നടത്തുന്നു എന്നവകാശപ്പെടുന്ന മുൻ നിലമ്പൂര്‍ എം.എൽ.എ. പി.വി. അൻവറിന് ജനപിന്തുണ ഏറുകയും ചെയ്യുന്നു. ഇത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടി ആകാൻ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.
മലപ്പുറം ജില്ലയിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. വയനാടും സ്ഥിതി വിഭിന്നമല്ല. എന്നാൽ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാര്‍ലമെന്റിൽ ഉന്നയിക്കുന്നതിൽ മുമ്പ് രാഹുൽ ഗാന്ധിയും ഇപ്പോൾ പ്രിയങ്കാഗാന്ധിയും പരാജയമാണ് എന്ന വാദമാണ് സി.പി.എം. കേന്ദ്രങ്ങൾ ഉയര്‍ത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് ആവതും ശ്രമിക്കുന്നുണ്ട്. സംസ്ഥാനസര്ക്കാരിനെതാരിയ വികാരം ആളിക്കത്തിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മലയോരപ്രചാരണജാഥയും സംഘടിപ്പിക്കുന്നുണ്ട്. ഇത് ഫലത്തിൽ പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് സി.പി.എം. കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ടേം കൂടി മത്സരിക്കാൻ ഇറങ്ങിയാൽ ജനവികാരം കൂടുതൽ എതിരാകുമെന്നും അതെല്ലാംകൂടി യു.ഡി.എഫ്. അനുകൂല കൺസോളിഡേഷൻ ഉണ്ടാക്കുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
Photo Courtesy - Google











