05:49pm 06 November 2026
NEWS
മസ്തകത്തിൽ പരിക്കേറ്റ ആതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞു

21/02/2025  01:38 PM IST
nila
മസ്തകത്തിൽ പരിക്കേറ്റ ആതിരപ്പിള്ളിയിലെ കൊമ്പൻ ചരിഞ്ഞു

കൊച്ചി: മസ്തകത്തിൽ പരിക്കേറ്റ ആതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. മസ്തകത്തിൽ പരിക്കേറ്റതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി കോടനാട്ട് ചികിത്സ നൽകിവരവെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം. ആനയുടെ ആരോ​ഗ്യനില ​ഗുരുതരമായിരുന്നെന്ന സൂചനകളും നേരത്തേ പുറത്തുവന്നിരുന്നു. 

ഇന്നു രാവിലെയും ആന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നു. പക്ഷേ ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്നും വാഴച്ചാൽ ഡി.എഫ്.ഒ കുറിപ്പിലൂടെ വ്യക്തമാക്കി.

ജനുവരി 15 മുതൽ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ കൊമ്പനെ പ്ലാന്റേഷൻ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നൽകി വിട്ടിരുന്നു. എന്നാൽ ഈ മുറുവിൽ പുഴുവരിച്ചനിലയിൽ കണ്ടതോടെ ആനയുടെ ജീവനിൽ ആശങ്കവന്നത്. തുടർന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടിൽ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img