
ചെങ്ങന്നൂർ: കല്ലിശ്ശേരിയിൽ കാട്ടു പൂച്ചയെ
പിടികൂടി. ഉമയാറ്റുകര മുത്താരമ്മൻ ക്ഷേത്രത്തിനു സമീപം താഴ്ചയിൽ ദേവികൃപയിൽ രഞ്ജിത്തിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കാട്ടു പൂച്ചയെ
കണ്ടെത്തിയത് .
സമീപത്തെ വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കേട്ടു ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കണ്ടത്. തുടർന്ന് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും ഫോറസ്റ്റ് ഓഫീസിലും വിവരം അറിയിച്ചു. റാന്നി ഡിവിഷനിലെ ആർ ആർ ടി സംഘം എത്തിയാണ് ഇതിനെ പിടികൂടിയത്. എസ് എഫ് ഒ രമേശ് പി.കെ , ബിഎഫ് ഒ സതീഷ് കുമാർ .എസ് , മനു എ പിള്ള , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നിഷാന്ത്, ഡ്രൈവർ ഫിറോസ് ഖാൻ , അനീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു . പിടികൂടിയ പൂച്ചയ്ക്ക്
ഏഴര കിലോ തൂക്കം വരും. വയറിന് അസുഖം ബാധിച്ച് ഇര പിടിക്കാൻ കഴിയാത്ത നിലയിലായിരുന്നു. ഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകിയ ശേഷം ഇതിനെ മൂഴിയാർ വനത്തിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.











