03:34pm 11 November 2026
NEWS
കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി വാഴ കൃഷി നശിപ്പിച്ചു
17/10/2025  07:32 PM IST
nila
കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി വാഴ കൃഷി നശിപ്പിച്ചു

വെൺമണി: കാട്ടുപന്നികൾ  കൂട്ടമായി ഇറങ്ങി വാഴ കൃഷി നശിപ്പിച്ചു. വിമുക്ത ഭടനും, വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളി ട്രസ്റ്റിയും, കർഷകനുമായ വെൺമണി കൊടിഞ്ഞൂർ തെക്കേതിൽ കെ.സി ചെറിയാൻ്റെ 40 തിലകം വാഴകളാണ് പന്നികൾ കുത്തി മറിച്ച് നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഏത്തവാഴ, ഞാലി പൂവൻ എന്നീ ഇനത്തിൽ പെട്ട വാഴകളാണ് നശിപ്പിക്കപ്പെട്ടത്. നാലു മാസം പ്രായമായവ ആയിരുന്നു. സമീപത്ത് കാട് പിടിച്ചു കിടക്കുന്ന പറമ്പുകൾ ഉണ്ട്. അവിടെ നിന്നാണ് കാട്ടു പന്നികൾ എത്തിയതെന്ന് കരുതപ്പെടുന്നു.
ചെറിയാൻ വെൺമണി കൃഷി ഓഫീസർക്ക് പരാതി നൽകി.
നേരത്തെ നിരവധി തവണ പന്നികൾ വെൺമണിയിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.