08:10am 29 April 2026
NEWS
റെയിൽവേ ജോലിക്ക് വേണ്ടി യുവതി ഭർത്താവിനെ കൊലപ്പെടുത്തി
08/04/2025  01:44 PM IST
nila
റെയിൽവേ ജോലിക്ക് വേണ്ടി യുവതി ഭർത്താവിനെ കൊലപ്പെടുത്തി

റയിൽവെ ജീവനക്കാരനായ യുവാവിനെ ഭാര്യ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. നജിബാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ദീപക് കുമാറിനെയാണ് ഭാര്യ ശിവാനി കൊലപ്പെടുത്തിയത്. റെയിൽവെയിൽ ടെക്നീഷ്യനാണ് ദീപക് കുമാർ. 

ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതായി ശിവാനി ഭർതൃവീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവാവിന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്‌മോർട്ടം വേണമെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ദീപക് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി.

ഇതിന് പിന്നാലെയാണ് യുവാവിന്റെ ബന്ധുക്കൾ ശിവാനിക്കെതികെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവിന്റെ ജോലി ലഭിക്കാൻ വേണ്ടിയാണ് യുവതി കൃത്യം ചെയ്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img