03:03pm 09 November 2026
NEWS
ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് സ്റ്റൂവുണ്ടാക്കി കഴിച്ച യുവതി അറസ്റ്റിൽ
19/05/2025  07:36 AM IST
nila
ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് സ്റ്റൂവുണ്ടാക്കി കഴിച്ച യുവതി അറസ്റ്റിൽ

ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് സ്റ്റൂവുണ്ടാക്കി കഴിച്ച യുവതി അറസ്റ്റിൽ. ബ്രസീലിലാണ് സംഭവം. പടിഞ്ഞാറൻ ബ്രസീലിലെ അക്രലാണ്ടിയയിലുള്ള 37കാരനെ ഭാര്യ കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം അറുത്തെടുത്ത് ബീൻസ് സ്റ്റൂവിലിട്ട് വേവിച്ച് കഴിക്കുകയായിരുന്നു. ഇരുവരുടെയും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

യുവാവ് പോൺ വീഡിയോ അഡിക്റ്റായിരുന്നു. ഇതിൽ കോപിതയായാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തി ലിം​ഗം അറുത്തെടുത്ത് പാകംചെയ്ത് കഴിച്ചത്. യുവാവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയതോടെയാമ് സംഭവം പുറംലോകം അറിഞ്ഞത്. 

ബന്ധുക്കളുടെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ വീടിനടുത്ത് നിന്ന് തന്നെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ആ മൃതദേഹം പരിശോധിച്ചപ്പോഴാണ് പൊലീസും ഞെട്ടിയത്. ആ ശവശരീരത്തിൽ ലൈം​ഗികാവയവം മിസിങ്ങായിരുന്നു. 

സംശയം തോന്നിയ പൊലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. ചോദ്യം ചെയ്യലിൽ ഭാര്യ തന്റെ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. അവൾ ഭർത്താവിന്റെ ലി​ഗം ഛേദിച്ചിട്ട് പാകം ചെയ്ത ഭക്ഷണം അവൾ മാത്രമാണോ കഴിച്ചത്. അതോ ഇക്കാര്യം പറയാതെ വേറെ ആർക്കെങ്കിലും അത് നൽകിയോ തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

Photo Courtesy - meta ai

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img