12:06pm 07 August 2026
NEWS
ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് മാറിത്താമസിക്കണം എന്ന ഭാര്യയുടെ അന്യായമായ ആവശ്യം ക്രൂരതയുടെ പരിധിയിൽ വരും: കേരള ഹൈക്കോടതി
07/08/2026  09:18 AM IST
നിയമകാര്യ ലേഖകൻ
ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് മാറിത്താമസിക്കണം എന്ന ഭാര്യയുടെ അന്യായമായ ആവശ്യം ക്രൂരതയുടെ പരിധിയിൽ വരും: കേരള ഹൈക്കോടതി

​കൊച്ചി: ഭാര്യ മതിയായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് മാറി വേറെ താമസം വേണമെന്ന് ആവശ്യപ്പെടുന്നത് വൈവാഹിക നിയമപ്രകാരം 'ക്രൂരത'യുടെ (Cruelty) പരിധിയിൽ വരുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത് ( Appeal No. 308/2022).
​ന്യായമായ കാരണങ്ങളില്ലാതെ ഭാര്യ ഉന്നയിക്കുന്ന ഇത്തരം ആവശ്യങ്ങൾ ഭർത്താവിനോട് കാണിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു . ജോയിന്റ് ഫാമിലിയോടുള്ള ഭർത്താവിന്റെ കടമകളും ഭാര്യയുടെ വേറിട്ടു താമസിക്കാനുള്ള നിർബന്ധവും തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ, വിവാഹമോചനത്തിനുള്ള കാരണമായി 'ക്രൂരത'യെ നിർവ്വചിക്കുന്ന നിലവിലെ വൈവാഹിക നിയമങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നതാണ് ഈ വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img