07:26am 10 November 2026
NEWS
പെരുമ്പാവൂരിൽ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് യുവതികൾ ഒരുമിച്ച് താമസമായി; രണ്ടുപേരെയും ഒരുമിച്ച് നോക്കാമെന്ന യുവാവിന്റെ വാ​ഗ്ദാനവും തള്ളി
29/06/2025  08:48 AM IST
nila
പെരുമ്പാവൂരിൽ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് യുവതികൾ ഒരുമിച്ച് താമസമായി; രണ്ടുപേരെയും ഒരുമിച്ച് നോക്കാമെന്ന യുവാവിന്റെ വാ​ഗ്ദാനവും തള്ളി

പെരുമ്പാവൂരിൽ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് താമസമാക്കിയ യുവതികൾ ഭർത്താക്കന്മാരെ വേണ്ടെന്ന നിലപാടിൽ തന്നെ. പൊലീസും കോടതിയും ഇടപെട്ടെങ്കിലും ഇരുപതുകാരിയും ഇരുപത്തിനാലുകാരിയും തങ്ങൾ ഒരുമിച്ച് താമസിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. അസം സ്വദേശിനികളാണ് യുവതികൾ. ഇരുപത്തിനാലുകാരിക്ക് ഒരു കുഞ്ഞുമുണ്ട്. 

വാഴക്കുളം ചെറുവേലിക്കുന്നിലാണ് ഇരുപതുകാരിയും ഭർത്താവും താമസിച്ചിരുന്നത്. വിവാഹശേഷം ഒരുകൊല്ലം മുൻപാണ് ഇവർ ജോലിതേടി പെരുമ്പാവൂരിലെത്തിയത്. ഇതിനിടെ ഭാര്യ അടുത്തുതാമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ 24 വയസ്സുകാരിയുമായി അടുപ്പത്തിലായി. പിരിയാൻ വയ്യാത്തവിധം അടുത്തപ്പോൾ ഇരുവരും ഭർത്താക്കന്മാരെ ഉപേക്ഷിച്ച് നെല്ലിമോളത്തെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി കണ്ടെത്തി താമസം അങ്ങോട്ടുമാറ്റുകായായിരുന്നു. 

ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുപതുകാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികളുടെ പ്രണയം പുറത്തറിഞ്ഞത്. പൊലീസും കോടതിയും പറഞ്ഞെങ്കിലും ഭർത്താവിനൊപ്പം പോകാൻ ഇരുപതുകാരി തയ്യാറായില്ല. രണ്ടു യുവതികളെയും ഒപ്പം താമസിപ്പിക്കാമെന്ന് പരാതിക്കാരൻ നിലപാട് വ്യക്തമാക്കിയെങ്കിലും യുവതികൾ വഴങ്ങിയില്ല. 

Photo Courtesy - meta ai

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img