01:55am 23 September 2026
NEWS
അവിഹിതബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി; ഭാ​ഗ്യശ്രീ ജീവനായി പിടയുന്ന ദൃശ്യങ്ങൾ മാതാപിതാക്കളെ വീഡിയോ കോളിൽ തത്സമയം കാണിച്ചു
28/07/2026  03:45 PM IST
nila
അവിഹിതബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി; ഭാ​ഗ്യശ്രീ ജീവനായി പിടയുന്ന ദൃശ്യങ്ങൾ മാതാപിതാക്കളെ വീഡിയോ കോളിൽ തത്സമയം കാണിച്ചു

 23-കാരിയായ യുവതിയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭാഗ്യശ്രീ ജിഗലൂറിന്റെ മരണദൃശ്യങ്ങൾ പ്രതിയായ ഭർത്താവ് പ്രവീൺ ജിഗലൂർ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചതായും, യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് മകൾ മരണത്തോട് മല്ലിടുന്ന നിമിഷങ്ങൾ കാണാൻ നിർബന്ധിച്ചതായും പൊലീസ് അറിയിച്ചു.

 ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രവീൺ യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ആദ്യം മരത്തടി ഉപയോഗിച്ച് മർദിച്ചശേഷം വീട്ടിനുള്ളിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് അന്വേഷണ വിവരം. യുവതി ശ്വാസത്തിനായി പിടയുന്ന സമയത്താണ് പ്രതി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതെന്നും പിന്നീട് അവ പലർക്കും പങ്കുവച്ചതായും പൊലീസ് പറയുന്നു.

ദാമ്പത്യകലഹത്തെ തുടർന്ന് രണ്ട് മാസം മുൻപ് ഭാഗ്യശ്രീ സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. ഇനി സമാധാനത്തോടെ ജീവിക്കാമെന്ന ഭർത്താവിന്റെ ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം മാത്രമാണ് അവർ ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ തിരിച്ചെത്തിയ അതേ ദിവസം തന്നെ യുവതി കൊല്ലപ്പെടുകയായിരുന്നു.

സംഭവത്തിൽ പ്രവീൺ ജിഗലൂറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മറ്റ് കാരണങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img