03:41am 05 October 2026
NEWS
കുണ്ടറയിൽ ഭർത്താവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
04/10/2026  05:39 PM IST
nila
കുണ്ടറയിൽ ഭർത്താവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ മധ്യവയസ്കനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വെള്ളിമൺ സ്വദേശി രാജു (56) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ ലേഖ മേരിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് നാട്ടുകാരെ ധരിപ്പിക്കാനാണ് ലേഖ മേരി ശ്രമിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് രാജുവിന്റെ മരണം കഴുത്ത് മുറുകിയതിനെ തുടർന്നാണെന്ന് വ്യക്തമായത്. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാജുവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതായി ലേഖ മേരി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പൊലീസ് കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img