06:55am 13 November 2026
NEWS
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
03/08/2025  06:19 PM IST
nila
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഇവരുടെ പതിമൂന്നുകാരിയായ മകളും രണ്ട് ആൺകുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്. ആസാമിലെ ദിബ്രുഗഡിലെ ലഹോൺ ഗാവോണിലാണ് സംഭവം. ഉത്തം ഗൊഗോയി എന്നയാളെയാണ് ഭാര്യ  ബോബി സോനോവാൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് പക്ഷാഘാതത്തെ തുടർന്നാണ് മരിച്ചതെന്നായിരുന്നു യുവതി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ, ഉത്തം ​ഗൊ​ഗോയിയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. 

ഭർത്താവ് മരിച്ചത് പക്ഷാഘാതം മൂലമാണ് എന്നാണ് ഉത്തമിന്റെ സഹോദരനോട് ബോബി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ചെവിക്ക് മുറിവേറ്റതായി സഹോദരൻ കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാൻ ഭർത്താവ് കവർച്ചയ്ക്ക് ഇരയായായതായി ബോബി സോനോവാൾ കള്ളമൊഴി നൽകി. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. 

തുടർന്നാണ് ഉത്തമിന്റെ ഭാര്യയെയും മകളെയും മറ്റ് രണ്ട് പേരെയും കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തമിന്റെ ഭാര്യ ബോബിയുമായും മകളുമായും ഈ രണ്ട് ആൺകുട്ടികൾക്കും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ബോബിയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ മകളെയും രണ്ട് ആൺകുട്ടികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ദിബ്രുഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img