
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP), അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ACP) കേഡറിലുള്ള 161 ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഭരണസൗകര്യം മുൻനിർത്തിയാണ് ഉത്തരവ്.
മാറ്റം ലഭിച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ പുതിയ ചുമതലകളിൽ പ്രവേശിക്കാനും ചാർജ്ജ് മാറ്റ റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് 15 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി സമർപ്പിക്കേണ്ടതാണ്.
പ്രധാന സ്ഥലംമാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
പി.വി. രമേഷ് കുമാർ: ഇ.ഒ.ഡബ്ല്യു, സി.ബി തിരുവനന്തപുരം ➔ വർക്കല
സ്റ്റുവർട്ട് കേലർ: ഡിവൈ.എസ്.പി, റാന്നി ➔ നെയ്യാറ്റിൻകര
അജിചന്ദ്രൻ നായർ: വി.എ.സി.ബി തിരുവനന്തപുരം ➔ ആറ്റിങ്ങൽ
ബിനുകുമാർ ടി.: ഡിവൈ.എസ്.പി, കായംകുളം ➔ നെടുമങ്ങാട്
ബിനു ജി.: ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച് ➔ കാട്ടാക്കട
പ്രദീപ് കെ.: ഡിവൈ.എസ്.പി, കൊല്ലം ➔ എ.സി.പി, ഫോർട്ട് (തിരുവനന്തപുരം)
എസ്.വൈ. സുരേഷ്: എസ്.സി.ആർ.ബി തിരുവനന്തപുരം ➔ കഴക്കൂട്ടം സൈബർ സിറ്റി
ഷാജി എസ്.: ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച് ➔ എ.സി.പി, കൊല്ലം സിറ്റി
വിനോദ് കുമാർ ആർ.: എസ്.എസ്.ബി, എച്ച്.ക്യു ➔ എ.സി.പി, കരുനാഗപ്പള്ളി
ഷെരീഫ് എസ്.: എ.സി.പി, ട്രെഫിക് (കൊച്ചി) ➔ കൊട്ടാരക്കര
നിഷാദ്മോൻ വി.എ.: പുത്തൻകുരിശ് ➔ പത്തനംതിട്ട
വിനോദ് കെ.പി.: ക്രൈംബ്രാഞ്ച് എറണാകുളം ➔ ചേർത്തല
വിശാൽ ജോൺസൺ: ഡിവൈ.എസ്.പി, കഞ്ഞിരപ്പള്ളി ➔ കോന്നി
മഞ്ജുലാൽ എസ്.: പത്തനംതിട്ട ➔ റാന്നി
ബാബുകുട്ടൻ എൻ.: ആലുവ ➔ ആലപ്പുഴ
ശ്രീജിത്ത് യു.: വി.എ.സി.ബി പാലക്കാട് ➔ ചങ്ങനാശ്ശേരി
ബൈജു പി.എം.: തൊടുപുഴ ➔ മൂന്നാർ
പീറ്റർ കെ.ജെ.: ക്രൈംബ്രാഞ്ച് ഇടുക്കി ➔ എ.സി.പി, കൊച്ചി സിറ്റി
ബിജോയ് ചന്ദ്രൻ സി.കെ.: ഡിസ്ട്രിക്ട് എസ്.ബി എറണാകുളം ➔ എ.സി.പി, തൃക്കാക്കര
സിബി ടോം: കൂത്തുപറമ്പ് ➔ എ.സി.പി, എറണാകുളം സെൻട്രൽ
ബൈജു പൗലോസ്: ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ➔ ആലുവ
രാജേഷ് ടി.ആർ.: എ.സി.പി, കൊല്ലം ➔ തൃശൂർ
സുരേഷ് കെ.ജി.: എ.സി.പി, എറണാകുളം ➔ ഗുരുവായൂർ
ഷാജി എം.കെ.: സൈബർ ക്രൈം പി.എസ് തിരുവനന്തപുരം ➔ ഇരിങ്ങാലക്കുട
കുര്യാക്കോസ് ജെ.: കേരള പോലീസ് അക്കാദമി ➔ ചാലക്കുടി
ബിജു കെ.എം.: മെഡിക്കൽ കോളേജ് കോഴിക്കോട് ➔ പാലക്കാട്
പി.എം. മനോജ്: കാത്തിരിപ്പിൽ ➔ നാദാപുരം എസ്.ഡി.പി.ഒ
സുനിൽ കുമാർ സി.കെ.: ഇ.ഒ.ഡബ്ല്യു കണ്ണൂർ ➔ കൂത്തുപറമ്പ്
ആസാദ് മരുതേരിപ്പൊയിൽ: ബെക്കൽ ➔ കണ്ണൂർ











