12:39am 12 November 2026
NEWS
തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപക മഴ
25/11/2025  06:38 AM IST
nila
 തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപക മഴ

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇടത്തരം തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കാം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും ഇടിമിന്നൽ ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത നാല് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണു പ്രവചനം.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ പ്രദേശങ്ങളിൽ ചില ഒറ്റപ്പെട്ടയിടങ്ങളിൽ ലഘു മഴ (< 5 mm/hr) ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img