01:15am 13 November 2026
NEWS
സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കുന്നത് തടയണം
18/02/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കുന്നത് തടയണം

കൊച്ചി : സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തന സമയം രാപകൽ വ്യത്യാസമില്ലാതെ നാട്ടിൽ  മദ്യമൊഴുക്കുന്ന സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹർവും അപലപനീയവുമാണെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ,ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.ബാർ മുതലാളിമാരെ പ്രതീപ്പെടുത്തി തിരഞ്ഞെടുപ്പ് ഫണ്ട് കൈക്കലാക്കാനുള്ള ഏർപ്പാടാണ് ഇത്തരം നീക്കങ്ങളിലൂടെ പുറത്ത് വരുന്നത്.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കിട്ടിയ കനത്ത തിരച്ചടിയേക്കാൾ പതിൻമടങ്ങ് തോൽവി ആയിരിക്കും വരാൻ പോകുന്ന നിയമസഭ ഇലക്ഷനിൽ സർക്കാരിൻ്റെ ഇത്തരം നീക്കങ്ങൾക്ക് ലഭിക്കുകയെന്ന് എകോപന സമിതി ചൂണ്ടിക്കാട്ടി.നാട്ടിൽ അസമാധാനത്തിന് വിത്ത് വിതയ്ക്കുന്നതാണ് ഈ നടപടി.ബാർ സമയമാറ്റം കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള മറ്റു എൽഡിഎഫിലെ  ഘടകകക്ഷികൾ നിലപാട് പരസ്യപ്പെടുത്തണം.സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കുന്നത് തടയണമെന്നും ഏകോപന സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img