ലൈംഗിക ബന്ധത്തിൽ അസംതൃപ്തരാകാനുള്ള പ്രധാന കാരണമിതാ..

പലപ്പോഴും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് പ്രദാന കാരണമാകുന്നത് ലൈംഗികബന്ധത്തിലെ അസംതൃപ്തികളാണ്. പുരുഷന്മാരിൽ ശരിയായ ഉത്തേജനമില്ലാത്തതും സ്ത്രീകൾക്ക് രതിമൂർച്ഛ അനുഭവപ്പെടാത്തതും വൈവാഹിക ജീവിതത്തിൽ അസംതൃപ്തി മുളപൊട്ടാൻ ഇടയാക്കുകയും പിന്നീട് വിവിധ പ്രശ്നങ്ങൾ രൂപപ്പെടുകയും ചെയ്യും. എന്നാൽ, ഇതൊക്കെ സാരീരിക പ്രശ്നങ്ങളല്ല, സമയത്തിന്റെ പ്രശ്നങ്ങളാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയം നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലൈംഗികാരോഗ്യ വിദഗ്‌ധനായ ഴോൺ പ്രൈസ് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതായത്, രാത്രിയിൽ അത്താഴം കഴിച്ചതിന് ശേഷം കിടന്നുറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ലൈംഗിക ബന്ധം അത്ര നല്ലതല്ല എന്നാണ് വിശദീകരണം. അടുത്തിടെ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഭക്ഷണത്തിന് ശേഷം ഇത് ദഹിപ്പിക്കാനായി രക്തം പ്രധാനമായും നിങ്ങളുടെ ദഹന സംവിധാനത്തിലേക്കാണ് ഒഴുകുക. ഈ സമയത്ത് ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തില്ല എന്നതിനാൽ ശരിയായ ഉത്തേജനവും രതിമൂർച്ഛയും സംഭവിക്കില്ലെന്നാണ് ഴോൺ പ്രൈസ് പറയുന്നത്.
ഭക്ഷണത്തിന് ശേഷം ഇൻസുലിൻ, സെറോടോണിൻ ഹോർമോൺ തോത് വർധിക്കുന്നത് ക്ഷീണമുണ്ടാക്കുകയും ഊർജ്ജത്തിന്റെ തോത് കുറയ്‌ക്കുകയും ചെയ്യും. ഇതും ലൈംഗിക ബന്ധത്തിലെ അടുപ്പത്തെ ബാധിക്കും. കൂടുതൽ കട്ടിയായ ആഹാരം കഴിക്കുന്നവർക്ക് ദഹനം പതിയെ നടക്കുമെന്നതിനാൽ ഈ അവസ്ഥ കൂടുതൽ രൂക്ഷമാകും. ഭക്ഷണശേഷമുള്ള വയർ കമ്പനവും ഗ്യാസും കൂടിയാകുമ്പോൾ ലൈംഗിക ബന്ധം തീർത്തും അനാകർഷകമായി മാറാമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
പ്രായം കൂടുമ്പോൾ അല്ലെങ്കിൽ തന്നെ ടെസ്‌റ്റോസ്‌റ്റെറോൺ, ഈസ്‌ട്രജൻ തോത് കുറയുന്നതും ലൈംഗിക ബന്ധത്തിലെ താത്‌പര്യത്തെ ബാധിക്കാറുണ്ട്. ശരീരത്തിലെ രക്തചംക്രമണവും മെല്ലെയാകും. ഇതിനൊപ്പം രാത്രയിലെ ഭക്ഷണശേഷമുള്ള തെറ്റായ സമയം കൂടി തിരഞ്ഞെടുത്താൽ ലൈംഗിക ബന്ധം അറുബോറനാകുമെന്നാണ് ലേഖനത്തിലെ മുന്നറിയിപ്പ്.
വെളുപ്പിനെയും ദിവസത്തിന്റെ ആദ്യ പകുതിയിലുമൊക്കെയാണ് നമ്മുടെ ഊർജ്ജവും ഹോർമോൺ തോതും മൂഡുമൊക്കെ ഉച്ചസ്ഥായിയിൽ എത്തുന്നത്. ലൈംഗിക ബന്ധത്തിനായി ഈ നേരങ്ങളിൽ സമയം കണ്ടെത്തുന്നത് പങ്കാളികൾക്കിടയിലെ സ്‌നേഹവും താത്‌പര്യവും വർധിപ്പിക്കുമെന്ന് ലേഖനം കൂട്ടിച്ചേർക്കുന്നു.
ഇനി തിരക്ക് കാരണം രാത്രിയിൽ മാത്രമേ സെക്സിന് സമയം കിട്ടൂ എന്നുള്ളവർക്ക് ചില ടിപ്സും ലേഖകൻ നിർദ്ദേശിക്കുന്നുണ്ട്. രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമേ തങ്ങൾക്ക് ലൈംഗിക ബന്ധത്തിന് ലഭിക്കൂ എന്നുള്ളവർ ലഘുവായ രാത്രി ഭക്ഷണം കഴിക്കാനെങ്കിലും ശ്രദ്ധിക്കണം. ആലിംഗനങ്ങൾ, ചംബനങ്ങൾ, മസാജുകൾ എന്നിവയിലൂടെ മറ്റ് നേരങ്ങളിലും പരസ്‌പരമുള്ള ലൈംഗിക താത്‌പര്യം നിലനിർത്താനും ശ്രദ്ധിക്കേണ്ടതാണ്. ലൈംഗിക താത്‌പര്യങ്ങളെ പറ്റി പരസ്‌പരം മനസ്സ് തുറന്ന് സംസാരിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാകാനും എൻഡോർഫിനുകൾ പുറപ്പെടുവിക്കാനും സഹായിക്കും. ഇത് ലൈംഗിക ബന്ധത്തിനായി ശരീരത്തെയും മനസ്സിനെയും സജ്ജമാക്കും. ലൈംഗിക ബന്ധത്തിന് മുൻപ് ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് സമ്മർദ്ദം കുറച്ച് താത്‌പര്യം വർധിപ്പിക്കാൻ സഹായിക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Photo Courtesy - meta ai











