06:09pm 29 September 2026
NEWS
വഖഫ് വിഷയത്തിൽ കേരളത്തിൽ എന്തിന് ഹമാസ് തലവന്റെ ചിത്രം ഉയർത്തി കാണിക്കണം: കെ സുരേന്ദ്രൻ


11/04/2025  04:39 PM IST
nila
 വഖഫ് വിഷയത്തിൽ കേരളത്തിൽ എന്തിന് ഹമാസ് തലവന്റെ ചിത്രം ഉയർത്തി കാണിക്കണം: കെ സുരേന്ദ്രൻ

വഖഫ് വിഷയത്തിൽ കേരളത്തിൽ എന്തിനാണ് ഹമാസ് തലവന്റെ ചിത്രം ഉയർത്തി കാണിക്കുന്നത് എന്ന ചോ​ദ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.  മത ഭീകരവാദ സംഘടനകൾ ഒരു നിയന്ത്രണവുമില്ലാതെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഹമാസിന്റെ ആശയങ്ങൾ എന്തിനാണ് കേരളത്തിൽ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും മുസ്ലീം ലീഗും യുഡിഎഫും മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ മതഭീകരവാദികൾ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

'ആഗോളതല ഭീകരവാദ സംഘടനകളുടെ മുദ്രാവാക്യങ്ങളാണ് കരിപ്പൂർ വിമാനത്താവളം ഉപരോധിക്കുമ്പോൾ അവർ വിളിച്ചത്. മുസ്‌ലിം ബ്രദർഹുഡിന്റെ ചിത്രം പ്രദർശിപ്പിച്ചു. സൗദിയുൾപ്പെടെയുളള രാജ്യങ്ങൾ മുസ്‌ലിം ബ്രദർഹുഡിന്റെ പ്രവർത്തനം നിരോധിച്ചതാണ്. പിഎഫ്‌ഐയെ നിരോധിച്ചിട്ടും മതതീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ പ്രവർത്തിക്കാനുളള സ്വാതന്ത്ര്യം ലഭിക്കുന്നു. വോട്ടുബാങ്കിനുവേണ്ടി യുഡിഎഫും എൽഡിഎഫും അവരെ പിന്തുണയ്ക്കുകയാണ്. എങ്ങനെയാണ് പ്രതിഷേധക്കാർ വിമാനത്താവളത്തിന് അടുത്തുവരെ എത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വകുപ്പ് ചേർത്തുകൊണ്ട് എന്തുകൊണ്ടാണ് അവർക്കെതിരെ കേസെടുക്കാത്തത്.'-കെ സുരേന്ദ്രൻ ചോദിച്ചു.

മുസ്ലീം ലീഗ് നേരത്തെ ദേശീയ പതാക താഴ്ത്തി പാകിസ്ഥാന്റെ പച്ച പതാക ഉയർത്തിയിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുസ്ലീം ലീഗ് എല്ലാത്തിനെയും ന്യായീകരിക്കുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. വീട്ടിലെ പ്രസവത്തിലും വാക്‌സിനേഷൻ തടയുന്നതിലുമെല്ലാം ലീഗ് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img