05:56am 17 November 2026
NEWS
ലഹരി ഉപയോഗം അർധരാത്രിക്കു ശേഷം മാത്രമെന്ന് കരുതുന്നതെന്തിന്? ഡിജെ പാർട്ടി വിലക്കിൽ ഹൈക്കോടതി
16/11/2026  08:16 AM IST
നിയമകാര്യലേഖകൻ
ലഹരി ഉപയോഗം അർധരാത്രിക്കു ശേഷം മാത്രമെന്ന് കരുതുന്നതെന്തിന്? ഡിജെ പാർട്ടി വിലക്കിൽ ഹൈക്കോടതി

കൊച്ചി: പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാൻ അനുമതിയുള്ള ബാർ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾക്ക് വിലക്കേർപ്പെടുത്താനുള്ള പൊലീസ് നിലപാടിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി. ലഹരി ഉപയോഗം അർധരാത്രിക്കു ശേഷം മാത്രമാണ് നടക്കുന്നതെന്ന് കരുതുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പകലായാലും രാത്രിയായാലും ലഹരി ഉപയോഗം തടയേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു.
വിദേശമദ്യ ചട്ടങ്ങളിലെ ഭേദഗതിപ്രകാരം പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാൻ അനുമതി ലഭിച്ച ബാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്.
വിലക്കിന്റെ പരിധിയിൽ വരുന്ന പരിപാടികൾ ഏതൊക്കെയാണെന്നും ‘ഡിജെ പാർട്ടി’ എന്നതുകൊണ്ട് പൊലീസ് കൃത്യമായി എന്താണ് ഉദ്ദേശിക്കുന്നതെന്നും ബെഞ്ച് ആരാഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img