05:13pm 06 January 2026
NEWS
ആരാണ് യഥാർത്ഥ ഹിന്ദു? സ്വാമി വിവേകാനന്ദനോ, ആർ.എസ്.എസ്- ബി.ജെ.പിയോ ?
12/10/2023  08:36 AM IST
ആർ. പവിത്രൻ
ആരാണ് യഥാർത്ഥ ഹിന്ദു? സ്വാമി വിവേകാനന്ദനോ, ആർ.എസ്.എസ്- ബി.ജെ.പിയോ ?

ഇൻഡ്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗ്ഗങ്ങൾ സുചിന്തിതവും, സുവ്യക്തവുമായ ആസൂത്രണത്തോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇതിൽ നിഗൂഢത ഒട്ടും ഇല്ല എന്നതാണ് അപകടകരമായ വസ്തുത. സാമൂഹ്യ- സാംസ്‌ക്കാരിക വിശ്വാസതലങ്ങളെ ഒരുപോലെ ഇളക്കി പുനർനിർമ്മിക്കുന്ന ഈ നീക്കത്തിന് പല മുനകളുണ്ട്.(പക്ഷേ അത് ഇടതുപക്ഷ രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങൾ പോലും വേണ്ടവിധം മനസ്സിലാകുന്നില്ല; ഉപരിതലത്തിലെ ഓളങ്ങൾ മാത്രമേ അവർ കാണുന്നുള്ളൂ) പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്തിയ ഹിന്ദു ആചാരവിധിപ്രകാരമുള്ള പൂജയ്ക്കുശേഷം ഓരോ നടപടികളും ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നു. ചന്ദ്രയാൻ 3 പേടകം ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ഇടത്തിന് 'ശിവ ശക്തി' എന്ന് നാമകരണം ചെയ്തതും, പഴയ പാർലമെന്റ് മന്ദിരത്തിന്റെ പേര് 'സംവിധാൻ സദൻ' എന്നാക്കി മാറ്റിയതും, ഇൻഡ്യ എന്നതിനുപകരം ഭാരത് ആക്കാൻ നടക്കുന്ന നീക്കങ്ങളും ഇക്കാര്യം കൂടുതൽ വെളിവാക്കുന്നു. (ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന പഴയ മുദ്രാവാക്യത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ്) കേന്ദ്ര ഗവൺമെന്റിന്റേയും, ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടേയും അധീനതയിലുള്ള സംസ്‌ക്കാരിക സ്ഥാപനങ്ങളുടെ പേരുകൾ വരെ മാറ്റി ഹൈന്ദവവൽക്കരിക്കുന്നു. പാഠ്യപദ്ധതിയിൽ വേദഗണിതവും ഭഗവത് ഗീതയുടെ ഭാഗങ്ങളും വേദാന്തവും ഉൾപ്പെടുത്തുന്നു. ഗുജറാത്തിലും മദ്ധ്യപ്രദേശിലും തുടക്കമിട്ട ആ നീക്കം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിലധികം ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന ഭേദഗതി ചെയ്തു, മതേതരത്വം തുടങ്ങിയ വിശാലമായ ജനാധിപത്യ അന്തഃസത്തകൾ ഇല്ലാതാക്കാനുള്ള നീക്കവുമുണ്ടത്രേ.

ഇൻഡ്യയെ ഹൈന്ദവവൽക്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം സ്വാതന്ത്ര്യത്തിന്  വളരെ മുൻപുതന്നെ തുടങ്ങിയതാണ്. ദൃഢമായ കാഴ്ചപ്പാടുണ്ടായിരുന്ന മഹാന്മാരായ നവോത്ഥാന നായകർ അതിശക്തമായി പ്രതിരോധിച്ചതിനാൽ അത് വിലപ്പോയില്ലെന്നുമാത്രം. ആ നീക്കമാണ് രണ്ട് നൂറ്റാണ്ടിന് ശേഷം  നരേന്ദ്രമോദി ഇപ്പോൾ ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.

ആർ.എസ്.എസിന്റെ സൈദ്ധാന്തികനായ മാധവ് സദാശിവ്‌റാവ് ഗോൾവർക്കർ ഇക്കാര്യം കർക്കശമായ ഭാഷയിൽ അന്ന് ഇങ്ങനെ വ്യക്തമാക്കിയിരുന്നു: 'ഹിന്ദുസ്ഥാനിലെ വിദേശ വംശക്കാർ ഒന്നുകിൽ ഹിന്ദുസംസ്‌ക്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കാനും ഭക്ത്യാദരപൂർവ്വം കാണാനും പഠിക്കണം. ഹിന്ദുവംശത്തെയും സംസ്‌ക്കാരത്തെയും, അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കുന്നതല്ലാത്ത യാതൊരുവിധ ആശയവും വച്ചുപുലർത്താൻ പാടില്ല. ഹിന്ദുവംശത്തിൽ ലയിച്ചുചേരുന്നതിനായി തങ്ങളുടെ വേറിട്ട നിലനിൽപ്പ് ഉപേക്ഷിക്കണം. അതല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണ്ണമായും കീഴ്‌പ്പെട്ട്, യാതൊന്നും അവകാശപ്പെടാതെയും, വിശേഷാവകാശങ്ങൾക്കോ, പ്രത്യേക പരിഗണനയോ പോകട്ടെ, പൗരാവകാശങ്ങൾക്ക് പോലും അവകാശമില്ലാതെയും ഈ  രാജ്യത്ത് ജീവിച്ചുകൊള്ളണം.' (ണല ീൃ ീൗൃ ചമശേീിവീീറഏീഹംമൃസമൃ)

അഡോൾഫ് ഹിറ്റ്‌ലർ ഫാസിസ്റ്റ സ്വേച്ഛാധിപതിയായി ലോകത്തെ വിറപ്പിച്ചപ്പോൾ ഗോൾവർക്കർ ഇങ്ങിനെ പ്രശംസിച്ചു എന്നതും ചരിത്രം: 'വംശത്തിന്റെ ശുദ്ധിയും സംസ്‌ക്കാരവും കാത്തുപുലർത്തുന്നതിനുവേണ്ടി സെമിറ്റിക് വംശങ്ങളെ, ജൂതന്മാരെ നിർമ്മാർജ്ജനം ചെയ്തു രാജ്യത്തെ ശുദ്ധീകരിച്ചതിലൂടെ ജർമ്മനി ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം ഏറ്റവും ഉയർന്ന രൂപത്തിൽ അവിടെ പ്രകടിതമായി. സമൂലം വ്യത്യസ്തത പുലർത്തുന്ന വംശങ്ങളെയും സംസ്‌ക്കാരങ്ങളെയും, എല്ലാറ്റിനേയും ഉൾക്കൊള്ളുന്ന ഏകോപിതമായ ഒരു സത്തയിലേക്ക് സ്വാംശീകരിക്കുകയെന്നത് എത്രമാത്രം ദുഷ്‌ക്കരമാണെന്നും ജർമ്മനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നാം മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ട നല്ലൊരു പാഠമാണത്.'

സുദൃഢമായ കാഴ്ചപ്പാടും, ഭാവിദൃഷ്ടിയുമുണ്ടായിരുന്ന മഹാന്മാരായ നവോത്ഥാന നായകർ അതിശക്തമായി തടഞ്ഞതിനാലാണ് ആർ.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്ര സിദ്ധാന്തത്തിനാണ് വേരോട്ടമുണ്ടാകാതെ പോയത്. യുഗങ്ങളുടെ പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ആചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടെയും, മദ്ധ്യകാലഘട്ടത്തിന്റേതായ ഇരുട്ടിന്റെ പിടിയിലായിരുന്ന ഇൻഡ്യൻ സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് നേതൃത്വം കൊടുത്ത നവോത്ഥാന നായകരിൽ പ്രധാനിയായിരുന്ന രാജാറാം മോഹൻ റോയ് പറഞ്ഞു:

'ഈ രാജ്യത്തെ ഇരുട്ടിൽ തളച്ചിടുകയെന്നതാണ് ബ്രിട്ടീഷ് നിയമനിർമ്മാണസഭയുടെ നയമെങ്കിൽ, അതിന് ഏറ്റവും യോജിച്ച ഒന്നാണ് സംസ്‌കൃത വിദ്യാഭ്യാസ സമ്പ്രദായം. കാണുന്ന വസ്തുക്കൾക്കൊന്നും യഥാർത്ഥത്തിലുള്ള നിലനിൽപ്പില്ലെന്ന് പഠിപ്പിക്കുന്ന വേദാന്തതത്വത്തിലൂടെ യുവാക്കൾ സമൂഹത്തിലെ മെച്ചപ്പെട്ട അംഗങ്ങളായിത്തീരുകയില്ല. ഇൻഡ്യയിൽ നിലനിന്ന തരത്തിലുള്ള വിജ്ഞാനം പകർന്നു നൽകുന്നതിനായി ഹിന്ദുപണ്ഡിറ്റുകളടെ കീഴിൽ സംസ്‌കൃത സ്‌ക്കൂളുകൾ തുടങ്ങുന്നതായാണ് ഇപ്പോൾ കാണുന്നത്. രണ്ടായിരം കൊല്ലം മുമ്പ് അറിയാമായിരുന്ന കാര്യങ്ങൾ, ഊഹാപോഹങ്ങൾ നടത്തുന്നതിൽ സമർത്ഥരായിരുന്ന ചിലർ പിന്നീട് സൃഷ്ടിച്ച വ്യർത്ഥവും അർത്ഥശൂന്യവുമായ വ്യാഖ്യാനങ്ങൾ സഹിതമാണ് ഇവിടെ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പോകുന്നത്.' (ഘലേേലൃ ീേ ഘീൃറ അാവലൃേെംീൃസ െീള ഞമഷമ ഞമാാീവമി, 1823)

രാജാറാം മോഹൻ റോയിയുടെ ആശയകാഴ്ചപ്പാടുകളെ പിന്തുടർന്നിരുന്ന ഉൽപ്പതിഷ്ണുവായ ചിന്തകൻ ഈശ്വരചന്ദ്ര വിദ്യാസാഗർ ഇങ്ങനെ പറഞ്ഞു: 'വേദവും വേദാന്തവും തെറ്റായ തത്വചിന്താ പദ്ധതികളാണെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന യൂറോപ്യൻ തത്വചിന്ത അവരെ പഠിപ്പിക്കണം. സംസ്‌കൃതം കോഴ്‌സിന്റെ ഭാഗമായി വേദാന്തവും സാംഖ്യവുമൊക്കെ പഠിപ്പിക്കുമ്പോൾ തന്നെ, അവയുടെ സ്വാധീനത്തിന് പരിഹാരമുണ്ടാക്കുന്നതിനുവേണ്ടി ഇംഗ്ലീഷ് കോഴ്‌സിന്റെ ഭാഗമായി ശരിയായ തത്വചിന്തകൊണ്ട് അവയെ നാം എതിർക്കുകയും വേണം.. ഇൻഡ്യയിലെ പഠിപ്പുള്ളവരുടെയിടയിലുള്ള അന്ധവിശ്വാസങ്ങൾ അറേബ്യയിലെ ഖലീഫയുടേതിനേക്കാൾ ഒട്ടും കുറഞ്ഞവയല്ല എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് ലജ്ജയുണ്ട്. അവരുടെ ശാസ്ത്രങ്ങൾ സർവ്വജ്ഞരായ ഋഷിമാരിൽ നിന്ന് ഉടലെടുത്തതാണെന്നും, അതിനാൽ അവയിൽ ഒരു തെറ്റും ഉണ്ടാവുക സാധ്യമല്ലെന്നും അവർ വിശ്വസിക്കുന്നു. (ഗമൃൗിമമെഴമൃ ഢശറ്യമമെഴമൃകിറൃമ ങശവേൃമ).'

രബീന്ദ്രനാഥ ടഗോർ ഒരു വിശ്വാസിയായിരുന്നുവെങ്കിലും ഇങ്ങനെ പറഞ്ഞു: 'മതം (ഹിന്ദുമതം- ലേഖകൻ) നൽകുന്ന മിഥ്യാബോധം മനുഷ്യന്റെ ചൈതന്യം കെടുത്തുന്നു. അത് അവന്റെ ബുദ്ധിയെ രക്തത്തിലും മാംസത്തിലും അലിഞ്ഞുചേർന്ന അർത്ഥശൂന്യവും ജഡവുമായ പെരുമാറ്റത്തിന്റെ കെട്ടുപാടുകളിൽ കുടുക്കുന്നു. ബുദ്ധിബന്ധനസ്ഥമായിരിക്കുന്നിടത്ത് മനുഷ്യത്വം ഞെരിച്ചമർത്തപ്പെടുന്നു. അത്തരത്തിലുള്ള ഭാഗ്യഹീനമായ രാജ്യത്ത് ഭൗതികവും മാനസികവും രാഷ്ട്രീയവുമായ ദൗർഭാഗ്യങ്ങളും വിശദീകരണമില്ലാതെയും സ്ഥായിയായും നിലനിൽക്കുന്നു.' (ഘലേേലൃ െംൃശേേലി ീേ ഒലാമിമേയമഹമ ഉലയശ മിറ വലൃ ീെി, റമൗഴവലേൃ, ീെിശിഹമം, യൃീവേലൃ മിറ ഴൃമിറീെി)

ഇൻഡ്യൻ നോവൽ സാഹിത്യത്തിലെ ആദ്യകാല കുലപതികളിലൊരാളായ ശരത്ചന്ദ്ര ചാറ്റർജിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: 'ഒരു മതഗ്രന്ഥത്തിനും അപ്രമാദിത്വമുണ്ടാവുക സാധ്യമല്ല. വേദവും മതഗ്രന്ഥമാണ്. അതിനാൽ അതിലും അബദ്ധങ്ങൾക്ക് ഒരു കുറവുമില്ല. എല്ലാ മതങ്ങളും കപടമാണ്. പ്രാകൃതയുഗങ്ങളിലെ വിശ്വാസങ്ങൾ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ ശത്രുവില്ല. മനുഷ്യൻ ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ സവിശേഷമായ പാരമ്പര്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനല്ല. മനുഷ്യൻ മൂലമാണ് പാരമ്പര്യ സവിശേഷതകൾ വിലമതിക്കപ്പെടുന്നത്. ആ പാരമ്പര്യം ഇന്ന്  മനുഷ്യരാശിക്ക് ഗുണകരമാണോ എന്നതാണ് കാതലായ പ്രശ്‌നം. അതൊഴികെ മറ്റെല്ലാം അന്ധമായ മിഥ്യാധാരണകളാണ്. പാരമ്പര്യം മനുഷ്യനെക്കാൾ വലുതല്ല. അത് മറക്കുമ്പോൾ നമുക്ക് മനുഷ്യനെയും നഷ്ടപ്പെടുന്നു; അവന്റെ പാരമ്പര്യത്തെയും നഷ്ടപ്പെടുന്നു.' (ഝൗീലേറ ളൃീാ വേല ചീ്‌ലഹ ഇവമൃശവേൃലവശാ)

ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് തങ്ങൾ ഹിന്ദുമത നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ പിൻഗാമികളാണെന്നാണ്. അതിനായവർ കാര്യാലയങ്ങളിലും പാർട്ടി ഓഫീസുകളിലും സ്വാമി വിവേകാനന്ദന്റെ ചില്ലിട്ട ചിത്രം തൂക്കിയിട്ട് മാലയിടുന്നു, വിളക്ക് കത്തിക്കുന്നു, ജന്മദിനം ഘോഷയാത്രകളോടെ ആചരിക്കുന്നു, യാഥാർത്ഥ്യമെന്താണ്?

സ്വാമി വിവേകാന്ദനൻ പറഞ്ഞതു എന്തെന്ന് പരിശോധിക്കാം. അദ്ദേഹം പറഞ്ഞു: 'ക്രിസ്ത്യാനികൾ ബുദ്ധമതക്കാരാവുകയോ, മുസ്ലീങ്ങൾ ഹിന്ദുക്കളാകുകയോ, ബൗദ്ധന്മാർ ക്രിസ്ത്യാനികളാകുകയോ ചെയ്യേണ്ടതില്ല. മറിച്ച് ഈ മതങ്ങളിലോരോന്നും ഇതരമതങ്ങളുടെ സാരാംശം സ്വാംശീകരിക്കുന്നതിലൂടെ പുഷ്ടിപ്പെടും. അതിന്റെ പ്രകൃതമനുസരിച്ചും തനിമ നിലനിറുത്തിയും വളർന്നുവരും. വേദങ്ങളോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരു ലോകം. എന്നാൽ വേദങ്ങളുടെയും ബൈബിളിന്റെയും ഖുറാന്റെയും ഉദ്ഗ്രഥനത്തിലൂടെ എല്ലാ പ്രവർത്തികളും നിർവ്വഹിക്കപ്പെടുന്ന ഒരു ലോകം. അങ്ങനെയൊരു ഘട്ടത്തിലേക്ക് മനുഷ്യരാശിയെ നയിക്കാനാണ് ആഗ്രഹിക്കുന്നതും. നാം എല്ലാമതങ്ങളോടും സഹിഷ്ണുത പുലർത്തുക മാത്രമല്ല, അവയെല്ലാം സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.' (എൗൗേൃല ീള കിറശമടംമാശ ഢശ്‌ലസമിമിറമ)

അപ്പോൾ ആരാണ് യഥാർത്ഥ ഹിന്ദു? വിവേകാനന്ദനോ, അതോ ആർ.എസ്.എസ്-ബി.ജെ.പിയോ?

വിവേകാനന്ദൻ ഇങ്ങനെയും പറഞ്ഞു. 'എനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ, അവനെ ഏകാഗ്രത പരിശീലിപ്പിക്കുകയും, ഒരു ഖണ്ഡിക പ്രാർത്ഥനയും മന്ത്രോച്ചാരണവും പഠിപ്പിക്കുകയും ചെയ്യുന്നതല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും മതപാഠങ്ങൾ പഠിപ്പിക്കുമായിരുന്നില്ല. വളർന്നുവരുന്നതനുസരിച്ച് പല അഭിപ്രായങ്ങളും ഉപദേശങ്ങളും കേൾക്കുന്നതിൽ നിന്ന് തനിക്ക് സത്യമെന്ന് ബോദ്ധ്യപ്പെടുന്ന ചിലത് അവന് ലഭിക്കും. ഒരേസമയം പൂർണ്ണ സ്വാതന്ത്ര്യത്തോടെയും, പ്രത്യേകിച്ച് ഒരു സംഘർഷവുമില്ലാതെയും എന്റെ മകന് ബൗദ്ധനും, ഭാര്യയ്ക്ക് ക്രിസ്ത്യാനിയും, എനിക്ക് മുസ്ലീമും ആയിരിക്കാൻ തികച്ചും സ്വാഭാവികമായി തന്നെ സാധിക്കും.'

അപ്പോൾ, വിവേകാനന്ദനെ യഥാർത്ഥ ഹിന്ദുവെന്ന് വിളിക്കണോ, അന്യമതദ്വേഷം ഉയർത്തിപ്പിടിക്കുന്ന ആർ.എസ്.എസ്- ബി.ജെ.പിയെ ഹിന്ദുവെന്ന് വിളിക്കണമോ?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img