03:58pm 11 November 2026
NEWS
ലോകാരോഗ്യ ധനസഹായം: ദോഹയിൽ സെമിനാർ
18/10/2025  04:01 PM IST
nila
ലോകാരോഗ്യ ധനസഹായം:  ദോഹയിൽ സെമിനാർ

 

 

ദോഹ: “Rethinking Global Health Financing: Priorities and Integration in the Global South” എന്ന വിഷയത്തിൽ ദോഹയിൽ സെമിനാർ നടന്നു. മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സും ഗേറ്റ്‌സ് ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രി ഡോ. മറിയം ബിന്റ് അലി ബിൻ നാസർ അൽ മിസ്നദ്  സെമിനാറിൽ സാന്നിധ്യം വഹിച്ചു.
 ഗ്ലോബൽ സൗത്തിൽ ആരോഗ്യ നയരൂപീകരണത്തിൽ പങ്കാളിത്തവും സ്വതന്ത്ര പരിഹാരങ്ങളും ഉറപ്പാക്കണമെന്ന് അവർ പ്രസംഗത്തിൽ പറഞ്ഞു.
ചർച്ചയിൽ ക്യൂഎഫ്എഫ്ഡിയിലെ ഷൈഖ ഹായ ബിന്റ് അബ്ദുറഹ്‌മാൻ അൽതാനി, നൈജീരിയൻ ആരോഗ്യ ഏജൻസി ഡയറക്ടർ ഡോ. മൂയി അയിന, ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മഗ്ദലേന റോബർട്ട് എന്നിവർ പങ്കെടുത്തു. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരം ബന്ധിതമായ മേഖലകളാണെന്നും ദീർഘകാല വികസനത്തിനായി രാജ്യങ്ങൾ സ്വയം നേതൃത്വം എടുക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img